Latest Videos

വേഗം അടിക്ക്, ഹിമാലയത്തിലെ മഞ്ഞുവീഴ്ച കാണാന്‍ പോവേണ്ടതാ... ഷുയൈബ് ബഷീറിനോട് സര്‍ഫറാസ് ഖാന്‍

By Web TeamFirst Published Mar 10, 2024, 3:36 PM IST
Highlights

കൂറ്റന്‍ ഷോട്ട് കളിക്കാന്‍ ബഷീറിനെ പ്രേരിപ്പിച്ച് വിക്കറ്റെടുപ്പിക്കാനായിരുന്നു സര്‍ഫറാസിന്‍റെ ശ്രമം

ധരംശാല: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളും ഇംഗ്ലണ്ട് താരങ്ങളും തമ്മില്‍ പലതവണ വാക് പോരിലേർപ്പെട്ടിരുന്നു. ഷുയൈബ് ബഷീറും യശസ്വി ജയ്സ്വാളും ജെയിംസ് ആന്‍ഡേഴ്സണും ശുഭ്മാന്‍ ഗില്ലും, ഗില്ലും ജോണി ബെയര്‍സ്റ്റോയും തമ്മിലെല്ലാം ഇത്തരത്തില്‍ പലപ്പോഴായി ഗ്രൗണ്ടില്‍ വാക്കുകള്‍ കൊണ്ട് കോര്‍ത്തിരുന്നു.

എന്നാല്‍ പിന്നെ താനായിട്ട് മോശമാക്കേണ്ടെന്ന് യുവതാരം സര്‍ഫറാസ് ഖാനും കരുതി. ഇംഗ്ലണ്ടിനായി യുവ സ്പിന്നര്‍ ഷുയൈബ് ബഷീര്‍ ബാറ്റിംഗിനായി ക്രീസിലെത്തിയപ്പോഴായിരുന്നു സര്‍ഫറാസിന്‍റെ കമന്‍റ് എത്തിയത്. വേഗം ആഞ്ഞടിക്ക്, ഞങ്ങള്‍ക്ക് ഹിമാലയത്തിലെ മഞ്ഞുവീഴ്ച കാണാവ്‍ പേവേണ്ടതാ എന്നായിരുന്നു ബഷീറിന‍ോട് സര്‍ഫറാസിന്‍റെ കമന്‍റ്.

കലിപ്പ് തീർക്കാന്‍ ക്രീസിലെത്തിയ ബെയര്‍സ്റ്റോയോട് ഗില്ലിന്‍റെ ഒറ്റ ചോദ്യം; അതോടെ വായടഞ്ഞു

കൂറ്റന്‍ ഷോട്ട് കളിക്കാന്‍ ബഷീറിനെ പ്രേരിപ്പിച്ച് വിക്കറ്റെടുപ്പിക്കാനായിരുന്നു സര്‍ഫറാസിന്‍റെ ശ്രമം. സര്‍ഫറാസിന്‍റെ കമന്‍റിന്  ഒരു ചിരി മാത്രമായിരുന്നു ബഷീറിന്‍റെ മറുപടി. ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 29 പന്ത് നേരിട്ട ബഷീര്‍ മൂന്ന് ബൗണ്ടറികളടിച്ച് 13 റണ്‍സെടുത്തിരുന്നു. ബഷീര്‍ ഒടുവില്‍ ജഡേജയുടെ പന്തില്‍ ബൗള്‍ഡായി. ബൗള്‍ഡാശേഷം അത് അറിയാതെ ബഷീര്‍ ഡിആര്‍എസില്‍ എടുത്തത് ക്രീസില്‍ മറുവശത്തുണ്ടായിരുന്ന ജോ റൂട്ടിനെപ്പോലും ചിരിപ്പിക്കുകയും ചെയ്തു.

pic.twitter.com/yemngvhSoq

— Nihari Korma (@NihariVsKorma)

ബഷീര്‍ പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായ ജോ റൂട്ടിനെ(84) ജസ്പ്രീത് ബുമ്രയുടെ കൈകളിലെത്തിച്ച് കുല്‍ദീപ് യാദവ് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കി. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാനായി പൊരുതിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 195 റണ്‍സിന് ഓള്‍ ഔട്ടായി ഇന്നിംഗ്സിനും 64 റണ്‍സിനും തോറ്റു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്. തുടര്‍ന്നുളള നാലു മത്സരങ്ങളും ജയിച്ച് ഇന്ത്യ 4-1ന് അഞ്ച് മത്സര ടെസ്റ്റ് പരമ്പര സ്വന്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!