പരമ്പരയില്‍ രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും അടക്കം 56.5 ശരാശരിയില്‍ ഗില്‍ 452 റണ്‍സടിച്ചപ്പോള്‍ 10 ഇന്നിംഗ്സിലും ബാറ്റ് ചെയ്ത ബെയര്‍സ്റ്റോ ആകെ നേടിയത് 23.8 ശരാശരിയില്‍ 238 റണ്‍സാണ്. 39 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 

ധരംശാല: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലും ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണും തമ്മില്‍ രണ്ടാം ദിനം ഗ്രൗണ്ടില്‍ വാക്പോരില്‍ ഏര്‍പ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. രണ്ടാം ദിനത്തിലെ കളിക്കുശേഷം എന്താണ് ആന്‍ഡേഴ്സണോട് പറഞ്ഞതെന്ന ചോദ്യത്തിന് ഗ്രൗണ്ടില്‍ നടന്നതെല്ലാം പുറത്തു പറയാനാവില്ലെന്നായിരുന്നു ഗില്ലിന്‍റെ മറുപടി.

എന്നാല്‍ മൂന്നാം ദിനം ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയപ്പോള്‍ നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയര്‍സ്റ്റോ ആണ് ഗില്ലിന് മറുപടി പറയാനെത്തിയത്. തുടക്കത്തില്‍ തകര്‍ത്തടിച്ച ബെയര്‍സ്റ്റോ ഗില്ലിന് അടുത്തെത്തി നീ എന്താണ് ആന്‍ഡേഴ്സണോട് വിരമിക്കലിനെക്കുറിച്ച് പറഞ്ഞതെന്ന് ചോദിച്ചു.

രഞ്ജി ഫൈനലിലും ശ്രേയസിന് രക്ഷയില്ല, നിരാശപ്പെടുത്തി മുഷീര്‍ ഖാനും രഹാനെയും, തകര്‍ന്നടിഞ്ഞ് മുംബൈ

അദ്ദേഹം വിരമിക്കണമെന്നാണ് താന്‍ പറഞ്ഞതെന്ന് ഗില്‍ മറുപടി നല്‍കി. എന്നിട്ടാണോ അടുത്ത പന്തില്‍ ജിമ്മി നിന്‍റെ വിക്കറ്റെടുത്തത് എന്നായിരുന്നു ഇതിന് ബെയര്‍സ്റ്റോയുടെ മറുപടി. അതിനെന്താ, എത്ര തവണ എടുത്തു എന്ന് ഗില്‍ തിരിച്ചു ചോദിച്ചു. ഞാനും അതു തന്നെയാണ് ചോദിക്കുന്നത് എന്നായിരുന്നു ബെയര്‍സ്റ്റോയുടെ മറുപടി. ഇതിന് ഗില്‍ മറുപടി നല്‍കിയത് എന്‍റെ വിക്കറ്റെടുത്തു, പക്ഷെ ഞാന്‍ സെഞ്ചുറി അടിച്ച ശേഷമാണ് അത്.

അത് ശരിയാണെന്ന് ബെയര്‍സ്റ്റോയും സമ്മതിച്ചു. ഉടന്‍ ബെയര്‍സ്റ്റോയുടെ വായടപ്പിക്കുന്ന ചോദ്യമെത്തി. ഈ പരമ്പരയില്‍ താങ്കള്‍ എത്ര സെഞ്ചുറി അടിച്ചു, ആ ചോദ്യത്തിന് നീ എത്ര അടിച്ചു എന്ന് ബെയര്‍സ്റ്റോ മറുപടി നല്‍കിയെങ്കിലും ഗില്ലിന്‍റെ ചോദ്യത്തിന് ശരിക്കും ഉത്തരം മുട്ടിയ ബെയര്‍സ്റ്റോ പിന്നീട് തര്‍ക്കത്തിന് നിന്നില്ല. പരമ്പരയില്‍ രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും അടക്കം 56.5 ശരാശരിയില്‍ ഗില്‍ 452 റണ്‍സടിച്ചപ്പോള്‍ 10 ഇന്നിംഗ്സിലും ബാറ്റ് ചെയ്ത ബെയര്‍സ്റ്റോ ആകെ നേടിയത് 23.8 ശരാശരിയില്‍ 238 റണ്‍സാണ്. 39 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.

Scroll to load tweet…

അഞ്ച് മത്സര പരമ്പരയില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ കഴിയാതിരുന്ന ബെയര്‍സ്റ്റോയുടെ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. രണ്ടാം ഇന്നിംഗ്സില്‍ 31 പന്തില്‍ 39 റണ്‍സെടുത്ത ബെയര്‍സ്റ്റോയെ കുല്‍ദീപ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കിയിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ബെയര്‍സ്റ്റോ ക്രീസിലെത്തിയപ്പോള്‍ ഇവന് നീ എങ്ങനെ വേണമെങ്കിലും പന്തെറിഞ്ഞോ എന്ന രോഹിത്തിന്‍റെ കമന്‍റ് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക