ഐപിഎല്ലില്‍ കണ്ണുംനട്ട് സൗദി! ശതകോടികളുടെ നിക്ഷേപത്തിനൊരുങ്ങി അധികൃതര്‍; അന്തിമ തീരുമാനം ബിസിസിഐയുടേത്

Published : Nov 03, 2023, 05:31 PM IST
ഐപിഎല്ലില്‍ കണ്ണുംനട്ട് സൗദി! ശതകോടികളുടെ നിക്ഷേപത്തിനൊരുങ്ങി അധികൃതര്‍; അന്തിമ തീരുമാനം ബിസിസിഐയുടേത്

Synopsis

മറ്റ് രാജ്യങ്ങളിലേക്ക് ഐപിഎല്ലിനെ വ്യാപിപ്പിക്കാനും സൗദി സഹകരിക്കുമെന്നാണ് ഓഫര്‍. ഹോള്‍ഡിംഗ് കമ്പനി രൂപീകരിക്കുകയാണെങ്കില്‍ 500 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ സൗദി ഭരണകൂടം താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

റിയാദ്: ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ ശതകോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി സൗദി അറേബ്യ. ഐപിഎല്ലിനെ 3000 കോടി ഡോളര്‍ മൂല്യമുള്ള ഒരു ഹോള്‍ഡിംഗ് കമ്പനിയാക്കി മാറ്റുകയാണ് സൗദി അധികൃതരുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകര്‍ അധികൃതരുമായി ചര്‍ച്ച നടേത്തി. സെപ്റ്റംബറില്‍ നടത്തിയ ചര്‍ച്ചയില്‍ സാധ്യതകള്‍ ആരാഞ്ഞു.

മറ്റ് രാജ്യങ്ങളിലേക്ക് ഐപിഎല്ലിനെ വ്യാപിപ്പിക്കാനും സൗദി സഹകരിക്കുമെന്നാണ് ഓഫര്‍. ഹോള്‍ഡിംഗ് കമ്പനി രൂപീകരിക്കുകയാണെങ്കില്‍ 500 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ സൗദി ഭരണകൂടം താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും, യുവേഫ ചാംപ്യന്‍സ് ലീഗും പോലെ ഐപിഎല്ലിനെയും മാറ്റിയെടുക്കാനാകുമെന്നാണ് സൗദി വ്യക്തമാക്കുന്നത്. സൗദിയുടെ നിര്‍ദേശത്തെ കുറിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ബിസിസിഐയാണ്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക മറുപടിയൊന്നും നല്‍കിയിട്ടില്ല.

നേരത്തെ, ലോകത്തിലെ ഏറ്റവും സമ്പന്നമായ ടി20 ലീഗ് എന്ന ലേബലില്‍ ടൂര്‍ണമെന്റ് ആരംഭിക്കാന്‍ സൗദി തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനോട് ബിസിസിഐ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ വിട്ടുനല്‍കാന്‍ താത്പര്യമില്ലെന്ന് ബിസിസിഐ വ്യക്തമാക്കുകയായിരുന്നു. പേര് വെളിപ്പെടുത്താന്‍ ഒരുക്കമല്ലാത്ത ബിസിസിഐയിലെ ഉന്നതനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കുന്നതില്‍ വിലക്കുണ്ട്. ഇത് സൗദിക്കായി മാറ്റില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നതിനായി ഐപിഎല്‍ ഉടമകളെ തന്നെ സൗദി ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നത്. പുറത്തുവരുന്ന വിവരമനുസരിച്ച്, ഒരു വര്‍ഷത്തോളമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) അംഗീകാരം ലഭിക്കാത്തതാണ് തടസ്സമായി നില്‍ക്കുന്നത്.

മരിച്ചുവീഴുന്നത് നിഷ്കളങ്കരായ കുരുന്നുകൾ, ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഇര്‍ഫാന്‍ പത്താൻ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും