ലോകകപ്പില്‍ ആ ഇന്ത്യന്‍ താരത്തിനെതിരെ പന്തെറിയാന്‍ പേടിയെന്ന് മലിംഗ

Published : Apr 16, 2019, 05:18 PM ISTUpdated : Apr 16, 2019, 05:22 PM IST
ലോകകപ്പില്‍ ആ ഇന്ത്യന്‍ താരത്തിനെതിരെ പന്തെറിയാന്‍ പേടിയെന്ന് മലിംഗ

Synopsis

പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനം കണ്ട ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കൂടിയായ ലസിത് മലിംഗ പറയുന്നത് ലോകകപ്പില്‍ പാണ്ഡ്യെക്കെതിരെ പന്തെറിയാന്‍ തനിക്ക് പേടിയാണെന്നാണ്.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങളാണ് ലസിത് മലിംഗയും ഹര്‍ദ്ദിക് പാണ്ഡ്യയും. റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരെ മുംബൈയെ വിജയത്തിലെത്തിച്ചത് പാണ്ഡ്യയുടെ ഫിനിഷിംഗ് മികവായിരുന്നു. ജയിക്കാന്‍ രണ്ടോവറില്‍ 22 റണ്‍സ് വേണമെന്നിരിക്കെ പവന്‍ നേഗിയെറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 22 റണ്‍സടിച്ചാണ് പാണ്ഡ്യ മുംബൈക്ക് വിജയം സമ്മാനിച്ചത്.

പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനം കണ്ട ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കൂടിയായ ലസിത് മലിംഗ പറയുന്നത് ലോകകപ്പില്‍ പാണ്ഡ്യെക്കെതിരെ പന്തെറിയാന്‍ തനിക്ക് പേടിയാണെന്നാണ്. ബംഗലൂരുവിനെതിരെ എത്ര മനോഹരമായാണ് പാണ്ഡ്യ കളി ഫിനിഷ് ചെയ്തത്. മികച്ച ഫോമിലാണ് അയാള്‍, ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ അയാള്‍ക്കെതിരെ പന്തെറിയാന്‍ ഞാന്‍ ഭയക്കും. ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ പാണ്ഡ്യയെ അടിച്ചുതകര്‍ക്കാന്‍ വിടരുത്. തുടക്കത്തിലെ ഇന്ത്യയുടെ വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ അതിന് കഴിയുമെന്നാണ് കരുതുന്നത്-മലിംഗ പറഞ്ഞു.

ഐപിഎല്ലില്‍ മുംബൈക്കായി ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന മലിംഗ എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് 46.50 ശരാശരിയില്‍ 186 റണ്‍സടിച്ചു. 191.71 ആണ് പാണ്ഡ്യയുടെ പ്രഹരശേഷി. ബംഗലൂരുവിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മലിംഗയും മുംബൈക്കായി ബൗളിംഗില്‍ തിളങ്ങിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്