സ്‌കോട്‌ലന്‍ഡിനെതിരെ വിന്‍ഡീസ് തകര്‍ന്നടിഞ്ഞു! പരാജയപ്പെട്ടാല്‍ ലോകകപ്പ് പ്രതീക്ഷകള്‍ മങ്ങും

Published : Jul 01, 2023, 03:59 PM IST
സ്‌കോട്‌ലന്‍ഡിനെതിരെ വിന്‍ഡീസ് തകര്‍ന്നടിഞ്ഞു! പരാജയപ്പെട്ടാല്‍ ലോകകപ്പ് പ്രതീക്ഷകള്‍ മങ്ങും

Synopsis

ഒരുഘട്ടത്തില്‍ നാലിന് 30 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. ബ്രന്‍ഡന്‍ കിംഗ് (22), ജോണ്‍സണ്‍ ചാര്‍ലസ് (0), ഷംറാ ബ്രൂക്ക്‌സ് (0), കെയ്ല്‍ മയേഴ്‌സ് (5) എന്നിവരാണ് മടങ്ങിയത്.

ഹരാരെ: ഐസിസി ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തിലെ സൂപ്പര്‍ സിക്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സ്‌കോട്‌ലന്‍ഡിന് 182 റണ്‍സ് വിജയലക്ഷ്യം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസിനെ മൂന്ന് വിക്കറ്റ് നേടിയ ബ്രന്‍ഡന്‍ മക്മല്ലനാണ് തകര്‍ത്തത്. 43.5 ഓവറിന്‍ മുന്‍ ലോകകപ്പ് ചാംപ്യന്മാാര്‍ പുറത്താവുകയായിരുന്നു. ജേസണ്‍ ഹോള്‍ഡര്‍ (45), റൊമാരിയോ ഷെഫേര്‍ഡ് (36) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്.

ഒരുഘട്ടത്തില്‍ നാലിന് 30 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. ബ്രന്‍ഡന്‍ കിംഗ് (22), ജോണ്‍സണ്‍ ചാര്‍ലസ് (0), ഷംറാ ബ്രൂക്ക്‌സ് (0), കെയ്ല്‍ മയേഴ്‌സ് (5) എന്നിവരാണ് മടങ്ങിയത്. അധികം വൈകാതെ ഷായ് ഹോപ് (13) മടങ്ങി. ഇതോടെ അഞ്ചിന് 60 എന്ന നിലയിലായി വിന്‍ഡീസ്. പിന്നാലെ നിക്കോളാസ് പുരാന്‍ (21) - ഹോള്‍ഡര്‍ സഖ്യം 21 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പുരാനെ പുറത്താക്കി മാര്‍ക്ക് വാട്ട് വിന്‍ഡീസിന് ബ്രേക്ക് ത്രൂ നല്‍കി.

തുടര്‍ന്ന് ഹോള്‍ഡര്‍ - ഷെഫേര്‍ഡ് സഖ്യം നടത്തിയ പോരാട്ടാമാണ് വിന്‍ഡീസിനെ അല്‍പമെങ്കിലും മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 77 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കൂട്ടുകെട്ട് പൊളിഞ്ഞതോടെ വിന്‍ഡീസ് തകര്‍ന്നു. കെവിന്‍ സിന്‍ക്ലയര്‍ (10), അല്‍സാരി ജോസഫ് (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അകെയ്ല്‍ ഹുസൈന്‍ (6) പുറത്താവാതെ നിന്നു. ക്രിസ് സോള്‍, മാര്‍ക് വാട്ട്, ക്രിസ് ഗ്രീവ്‌സ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. 

വിന്‍ഡീസിന്റെ ലോകകപ്പ് യോഗ്യ തുലാസിലാണ്. പ്രാഥമിക റൗണ്ടില്‍ സിംബാബ്‌വെയോടും നെതര്‍ലന്‍ഡ്‌സിനോടും തോറ്റതോടെ സൂപ്പര്‍ സിക്‌സിലെത്തിയ വിന്‍ഡീസിന് പോയന്റൊന്നുമില്ല. അതേസമയം ഗ്രൂപ്പില്‍ ഒന്നാമതായി സൂപ്പര്‍ സിക്‌സിലേക്കെത്തിയ സിംബാബ്‌വെക്കും ശ്രീലങ്കക്കും സൂപ്പര്‍ സിക്‌സില്‍ നാലു പോയന്റ് വീതമുണ്ട്. സ്‌കോട്ലന്‍ഡ്, ഒമാന്‍, നെതര്‍ലന്‍ഡ്‌സ് ടീമുകളെ തോല്‍പ്പിച്ചാലും വിന്‍ഡീസിന് ഫൈനല്‍ യോഗ്യത ഉറപ്പില്ല. 

സുരക്ഷ ഉറപ്പാക്കുമോ? ഏകദിന ലോകകപ്പിന് മുമ്പ് സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്താന്‍ പാക് സംഘം ഇന്ത്യയിലേക്ക്

സിംബാബ്വെ-ശ്രീലങ്ക മത്സരഫലം ആശ്രയിച്ചിരിക്കും വെസ്റ്റ് ഇന്‍ഡീസിന്റെ ഭാവി. സൂപ്പര്‍ സിക്‌സില്‍ ഇന്നലെ ഒമാനെ തോല്‍പ്പിച്ചതോടെ സിംബാബ്വെക്ക് ആറ് പോയന്റും ശ്രീലങ്കക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നു ലഭിച്ച നാലു പോയന്റുമുണ്ട്. നെതര്‍ലന്‍ഡ്‌സിനും സ്‌കോട്ലന്‍ഡിനും രണ്ട് പോയന്റ് വീതമുള്ളപ്പോള്‍ പോയന്റൊന്നുമില്ലാത്ത ടീമുകള്‍ വിന്‍ഡീസും ഒമാനുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ