
ദുബായ്: പാകിസ്ഥാന്‍ സൂപ്പര്‍ ലിഗീല്‍(പിഎസ്എല്‍) തിളങ്ങിയ യുഎഇ ക്രിക്കറ്റ് താരം ഉസ്മാന്‍ ഖാനെ അഞ്ച് വര്‍ഷത്തേക്ക് വിലക്കി എമിറേറ്റ് ക്രിക്കറ്റ് ബോര്‍ഡ്.പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ സെഞ്ചുറി നേടിയ 28കാരനായ ഉസ്മാന്‍ ഖാനെ പാക് ടീമിന്‍റെ പരിശീലന ക്യാംപിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎയിലെ ആഭ്യന്തര ക്രിക്കറ്റില്‍ അറിയപ്പെടുന്ന താരമായിരുന്ന ഉസ്മാനെ അഞ്ച് വര്‍ഷത്തേക്ക് എമിറേറ്റ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയത്.
യുഎഇക്കായി കളിക്കാന്‍ അഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് യുഎഇ ക്രിക്കറ്റിലെ സൗകര്യങ്ങളെല്ലാം ഉപയോഗിച്ചിരുന്ന ഉസ്മാന്‍ ഖാന്‍ മറ്റ് സാധ്യതകള്‍ തേടുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് അഞ്ച് വര്‍ഷത്തേക്ക് വിലക്കാന്‍ തീരുമാനിച്ചതെന്ന് എമിറേറ്റ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.യുഎഇ ദേശീയ ടീമിനായി കളിക്കാനുള്ള നിബന്ധനകള്‍ പൂര്‍ത്തിയാക്കാൻ ഉസ്മാന്‍ ഖാന് 14 മാസം കൂടി കാത്തിരുന്നാല്‍ മതിയായിരുന്നു.
വിലക്കേര്‍പ്പെടുത്തിയതോടെ ഇനി ഏമിറേറ്റ് ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട് നടക്കുന്ന ടൂര്‍ണമെന്‍റുകളായ ഐഎല്‍ടി20യില്‍ നിന്നും അബുദാബി ടി10 ലീഗിലും ഉസ്മാന്‍ ഖാന് 2029വരെ കളിക്കാനാവില്ല. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ പാക് ടീമിന് ഇടം കിട്ടിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ മാസം അവസാനിച്ച പി എസ് എല്ലിൽ മുള്‍ട്ടാൻ സുല്‍ത്താൻസിനായി കളിച്ച ഉസ്മാന്‍ ഖാന്‍ ഏഴ് മത്സരങ്ങളില്‍ 107.30 ശരാശിയില്‍ 430 റണ്‍സടിച്ച് റണ്‍വേട്ടയില്‍ പാക് ക്യാപ്റ്റൻ ബാബര്‍ അസമിന്(569) പിന്നില്‍ രണ്ടാമത് എത്തിയിരുന്നു.164.12 പ്രഹരശേഷിയിലാണ് ഉസ്മാന്‍ ഖാന്‍ റണ്ണടിച്ചു കൂട്ടിയത്. ഏപ്രില്‍ 18 മുതല്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള പാക് ടീമിലും അതിന് പിന്നാലെ ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള പാക് ടീമിലുമെത്തുകയാണ് ഉസ്മാന്‍റെ അടുത്ത ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!