ടീമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് റുതുരാജും സംഘവും വഴങ്ങിയത്

ചെന്നൈ സൂപ്പര്‍ കിങ്സിനെ ശുഭ്മാൻ ഗില്ലിന്റെ പിള്ളേര്‍ പുറത്താക്കി. അങ്ങനെ വെറുമൊരു നോക്കൗട്ടായാരുന്നില്ല അത്. ടീമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് റുതുരാജും സംഘവും വഴങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

89 റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇതിലും വലിയൊരു പരാജയം ഐപിഎല്ലില്‍ ഇതുവരെ ഏറ്റുവാങ്ങിയിട്ടില്ല ചെന്നൈ. മറുവശത്ത് ഗുജറാത്തിന്റെ ഏറ്റവും വലിയ ജയവും. 230 റണ്‍സ് പിന്തുടരവെ 140ന് ചെന്നൈയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു.

ഇതിന് മുൻപ് ചെന്നൈക്ക് ഇതുപോലൊരു ആഘാതം നല്‍കിയത് ചിരവൈരികളായ മുംബൈ ഇന്ത്യൻസായിരുന്നു. 2013 എഡിഷനിലായിരുന്നു മത്സരം. മുംബൈ ഉയര്‍ത്തിയ 140 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ധോണിയുടെ സംഘം 79 റണ്‍സിന് പുറത്തായി.

60 റണ്‍സിനായിരുന്നു അന്ന് ചെന്നൈ പരാജയപ്പെട്ടത്. ഐപിഎല്ലിലെ ചെന്നൈയുടെ ഏറ്റവും ചെറിയ സ്കോറും ആ മത്സരത്തിലായിരുന്നു. മിച്ചല്‍ ജോണ്‍സണ്‍, ലസിത് മലിങ്ക, പ്രഖ്യാൻ ഓജ എന്നിവരായിരുന്നു ചെന്നൈയെ എറിഞ്ഞിട്ടത്.