
ഹൈദരാബാദ്: ഐപിഎല്ലില്‍ കഴിഞ്ഞ രണ്ട് സീസണുകളിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റര്‍ ശിവം ദുബെ ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന സൂര്യകുമാര്‍ യാദവിനെയും റിഷഭ് പന്തിനെയും പോലും സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഹൈദരാബാദിനെതിരായ മത്സരത്തിന് മുമ്പ് തന്നെ ഞാന്‍ പറഞ്ഞിരുന്നു, ലോകകപ്പ് ടീമില്‍ ടിക്കറ്റുറപ്പാക്കാനാണ് ദുബെ ഇറങ്ങുന്നതെന്ന്. ഹൈദരാബാദിനെതിരായ പ്രകടനത്തോടെ ലോകകപ്പ് ടീമില്‍ മധ്യനിരയില്‍ സ്ഥാനം പ്രതീക്ഷിക്കുന്ന റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരെയെല്ലാം ദുബെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് സെവാഗ് ക്രിക് ബസിനോട് പറഞ്ഞു.
ആരാണോ ഫോമിലുള്ളത് അവരെ ലോകകപ്പ് ടീമിലെടുക്കാനുള്ള തന്‍റേടം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ കാട്ടണമെന്നും സെവാഗ് പറഞ്ഞു.ദുബെയ്ക്ക് ടീമിലെ ഗെയിം ചേഞ്ചറാകാന്‍ കഴിയുമെന്ന് മനുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് പറഞ്ഞു. ഇത്ര ആനായസയതോടെ ബൗണ്ടറികള്‍ നേടുന്ന ദുബെയെ കണ്ടിരിക്കുക തന്നെ രസമാണ്.അവന്‍ ലോകകപ്പ് ടീമിലുണ്ടാവണമെന്നാണ് ഞാന്‍ കരുതുന്നത്.കാരണം, കളി മാറ്റിമറിക്കാനുള്ള കഴിവ് അവനുണ്ടെന്നും യുവരാജ് ട്വീറ്റ് ചെയ്തു.
മുങ്ങിത്താഴുന്ന മുംബൈയെ പിടിച്ചുയർത്താന്‍ അവൻ എത്തി; ഇനി സീന്‍ മാറ്റുമോ ഹാര്‍ദ്ദിക് പാണ്ഡ്യ
ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിലെ സ്ലോ പിച്ചില്‍ സ്പിന്നര്‍മാര്‍ക്കെതിരെ തകര്‍ത്തടിക്കാന്‍ ശിവം ദുബെക്കാവുമെന്ന് മുന്‍ ന്യൂസിലന്‍ഡ് പേസര്‍ സൈമണ്‍ ഡൂള്‍ പറഞ്ഞു.എന്നാല്‍ ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ദുബെ തന്‍റെ മീഡിയം പേസ് ബൗളിംഗില്‍ ഒന്നു കൂടി ശ്രദ്ധിക്കേണ്ടിവരുമെന്നും ഡൂള്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന്-നാല വര്‍ഷമായി വിന്‍ഡീസില്‍ പോയിട്ടില്ലെങ്കിലും അവിടുത്തെ പിച്ചുകള്‍ ബൗണ്‍സ് കുറഞ്ഞതും വേഗം കുറഞ്ഞതുമായിരിക്കുമെന്നുറപ്പാണ്. അതാണ് ദുബെക്ക് വേണ്ടതെന്നും ഡൂള്‍ പറഞ്ഞു.
ഇത്തരം അസാധാരണൻ കളിക്കാരെ ടീമിലെടുത്ത് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എതിരാളികളെ ഞെട്ടിക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ പറഞ്ഞു. ആരെ ടീമിലെടുത്താല്‍ ധൈര്യപൂര്‍വം തീരുമാനമെടുക്കാന്‍ അഗാര്‍ക്കര്‍ക്ക് കഴിയണമെന്നും വോണ്‍ പറഞ്ഞു. ഹൈദരാബാദിനെതിരെ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ദുബെ 24 പന്തില്‍ 45 റണ്‍സടിച്ച് ചെന്നൈയുടെ ടോപ് സ്കോററായിരുന്നു.സീസണില്‍ നാലു കളികളില്‍ 16087 പ്രഹരശേഷിയില്‍ 148 റണ്‍സാണ് ദുബെ ഇതുവരെ നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!