വീരേന്ദര്‍ സെവാഗിന്‍റെ മക്കളും വിരാട് കോലിയുടെ സഹോദര പുത്രനും ഡല്‍ഹി പ്രീമിയര്‍ ലീഗ് താരലേലത്തിന്

Published : Jun 30, 2025, 10:33 PM ISTUpdated : Jul 01, 2025, 08:32 AM IST
sehwag kohli

Synopsis

വിരാട് കോലിയുടെ സഹോദരപുത്രനും വീരേന്ദർ സെവാഗിന്റെ മക്കളും ജൂലൈയിൽ നടക്കുന്ന ഡൽഹി പ്രീമിയർ ലീഗ് താരലേലത്തിൽ പങ്കെടുക്കും. 

ദില്ലി: ജൂലൈയില്‍ നടക്കുന്ന ഡല്‍ഹി പ്രീമിയര്‍ ലീഗ് താരലേലത്തില്‍ പങ്കെടുക്കാന്‍ വിരാട് കോലിയുടെ സഹോദരന്‍ വികാസ് കോലിയുടെ മകന്‍ ആര്യവീര്‍ കോലിയും മുന്‍ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗിന്‍റെ മകന്‍ ആര്യവീര്‍ സെവാഗും വേദാന്ത് സെവാഗും. ജൂലൈ അഞ്ചിന് നടക്കുന്ന താരലേലത്തില്‍ പങ്കെടുക്കാനായാണ് മൂന്നുപേരും പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഡല്‍ഹി അണ്ടര്‍ 19 ടീം അഗമായ ആര്യവീര്‍ സെവാഗ് മേഘാലയക്കെതിരെ ഡല്‍ഹിക്കായി 297 റൺസടിച്ച് തിളങ്ങിയിട്ടുണ്ട്. സെവാഗിന്‍റെ മറ്റൊരു മകനും ഓഫ് സ്പിന്നറും ഡല്‍ഹി അണ്ടര്‍ 16 താരവുമായ വേദാന്തും താരലേലത്തില് പേര് രജിസ്റ്റര്‍ ചെയ്തവരിലുണ്ട്. എന്നാല്‍ ചെറിയച്ഛന്‍ വിരാട് കോലിയെ പോലെ ആര്യവീര്‍ കോലി ബാറ്റിംഗിലല്ല ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അണ്ടര്‍ 16 തലത്തില്‍ ലെഗ് സ്പിന്നറാണ് ആര്യവീര്‍ കോലി കളിക്കുന്നത്. വിരാട് കോലിയുടെ ആദ്യകാല പരിശീലകനായ രാജ്കുമാര്‍ ശര്‍മക്ക് കീഴിലാണ് ആര്യവീര്‍ കോലിയും പരിശീലനം നടത്തുന്നത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി അണ്ടര്‍ 16 ടീമിലും ആര്യവീര്‍ കോലി ഉള്‍പ്പെട്ടിരുന്നു.

ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ഇത്തവണ പുതുതായി രണ്ട് ടീമുകളെകൂടി ചേർത്തതോടെ ആകെ മത്സരിക്കുന്ന ടീമുകളുടെ എണ്ണം എട്ടായി.ഔട്ടര്‍ ഡല്‍ഹിയും ന്യൂഡല്‍ഹിയുമാണ് പുതുതായി എത്തിയ ടീമുകള്‍. സൗത്ത് ഡല്‍ഹി സൂപ്പര്‍ സ്റ്റാര്‍സ്, ഈസ്റ്റ് ഡല്‍ഹി റൈഡേഴ്സ്, സെന്‍ട്രൽ ഡല്‍ഹി കിംഗ്സ്, നോര്‍ത്ത് ഡല്‍ഹി സ്ട്രൈക്കേഴ്സ്, വെസ്റ്റ് ഡല്‍ഹി ലയണ്‍സ്, പുരാനി ദില്ലി എന്നിവയാണ് ലീഗില്‍ മത്സരിക്കുന്ന മറ്റ് ആറ് ടീമുകള്‍.

ഐപിഎല്ലില്‍ കളിച്ച ആയുഷ് ബദോനി, അനുജ് റാവത്ത്, പ്രിയാന്‍ഷ് ആര്യ, ഇഷാന്ത് ശര്‍മ, റിഷഭ് പന്ത്, ദിഗ്‌വേഷ് റാത്തി, ഹര്‍ഷിത് റാണ, പ്രിൻസ് യാദവ്, സുയാഷ് ശര്‍മ എന്നിവര്‍ കഴിഞ്ഞവര്‍ഷം നടന്ന ആദ്യ സീസണില്‍ കളിച്ചിരുന്നു. ഈസ്റ്റ് ഡല്‍ഹി റൈഡേഴ്സ് ആണ് നിലവിലെ ചാമ്പ്യൻമാര്‍.

PREV
Read more Articles on
click me!

Recommended Stories

സൂര്യക്ക് ടി20യില്‍ 9000 റണ്‍സ് തികയ്ക്കാന്‍ അവസരം; സഞ്ജുവിനേയും കാത്ത് മറ്റൊരു നാഴികക്കല്ല്
സ്റ്റീവന്‍ സ്മിത്തും ക്വിന്റണ്‍ ഡി കോക്കും ഐപിഎല്‍ താരലേലത്തിന്; ചുരുക്കപട്ടിക ആയി