ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജുവിനെ കാത്ത് ഒരു തിരിച്ചടി; മറികടക്കേണ്ടത് ഗില്ലിനേയല്ല, ജിതേഷിനെ

Published : Dec 04, 2025, 03:54 PM IST
Sanju Samson

Synopsis

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടംപിടിച്ചിട്ടുണ്ടെങ്കിലും പ്ലേയിംഗ് ഇലവനിലെ സ്ഥാനം അനിശ്ചിതത്വത്തിലാണ്. 

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരന്പരയ്ക്കുള്ള ടി20 ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പരിക്കില്‍ നിന്ന് മുക്തരായ ശുഭ്മാന്‍ ഗില്ലും ഹാര്‍ദിക് പണ്ഡ്യയും ടീമില്‍ തിരിച്ചെത്തി. മലയാളിതാരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി തുടരും. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും ടീമിലുണ്ട്. ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കിയ ജസ്പ്രിത് ബുമ്രയും അക്ഷര്‍ പട്ടേലും ടീമിലുണ്ട്. സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. ഡിസംബര്‍ ഒന്‍പതിന് തുടങ്ങുന്ന പരമ്പരയില്‍ അഞ്ച് മത്സരങ്ങളുണ്ട്.

എന്നാല്‍ സഞ്ജുവിനെ കാത്ത് ഒരു തിരിച്ചടിയുണ്ട്. ശുഭ്മാന്‍ ഗില്‍ പരിക്ക് മാറി തിരിച്ചെത്തിയതോടെ സഞ്ജു സാംസന്റെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലായി. ഗില്‍ ട്വന്റി 20 ടീമില്‍ എത്തിയതോടെ സഞ്ജുവിന് ഓപ്പണിംഗിലെ സ്ഥാനം നഷ്ടമായി. അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം ഗില്‍ ഓപ്പണറായതോടെ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റി. ഓസ്‌ട്രേലിയയില്‍ കളിച്ച അവസാന രണ്ട് മത്സരങ്ങളില്‍ സഞ്ജുവിന് പകരം ജിതേഷ് ശര്‍മയാണ് ടീമിലെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പതനിഞ്ചംഗ ടീമിലും ജിതേഷിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫിനിഷര്‍ എന്ന നിലയില്‍ ജിതേഷ് മെച്ചപ്പെട്ട പ്രകടനം നടത്തുന്നതിനാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടിയേക്കില്ല എന്നാണ് സൂചന. എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമൊന്നും ജിതേഷിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും അമ്പരപ്പിച്ച് രോഹിത്, ടി20 ക്രിക്കറ്റില്‍ തിരിച്ചുവരാനൊരുങ്ങുന്നു, തീരുമാനം കേരളത്തിനെതിരെ മുംബൈ തോറ്റതിന് പിന്നാലെ
ഗൂഗിളില്‍ ഈ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ആ കൗമാര താരത്തെ, ടോപ് 10ല്‍ 2 മലയാളികളും