
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ആദ്യ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കനത്ത തിരിച്ചിയായി താരങ്ങളുടെ പരിക്ക്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് ഐപിഎല്ലില്‍ കളിക്കുമോ എന്നുപോലും ഉറപ്പില്ലാത്തതിന് പിന്നാലെ മറ്റൊരു സൂപ്പര്‍ താരം കൂടി പരിക്കുമൂലം ആദ്യ മത്സരങ്ങളില്‍ കളിക്കാനുണ്ടാവില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ ന്യൂസിലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസനാണ് ഐപിഎല്ലില്‍ കളിക്കുന്ന കാര്യം സംശയത്തിലായത്.
ലോക്കി ഫെര്‍ഗൂസന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ എന്തായാലും കളിക്കാനാവില്ലെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.ഓക്‌ലന്‍ഡിനായി ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്നതിനിടെയാണ് ഫെര്‍ഗൂസന് തുടയില്‍ പരിക്കേറ്റതെന്ന് ന്യൂസിലന്‍ഡ് ബൗളിംഗ് കോച്ച് ഷെയ്ന്‍ ജര്‍ഗന്‍സന്‍ പറഞ്ഞു. ഇതോടെ മറ്റന്നാള്‍ ശ്രീലങ്കക്കെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീമില്‍ നിന്നും ഫെര്‍ഗൂസനെ ഒഴിവാക്കി.
പേസര്‍മാരായ പാറ്റ് കമിന്‍സിനും ടിം സൗത്തിക്കും പുറമെ കൊല്‍ക്കത്തയുടെ പ്രധാന ബൗളറാണ് ഫെര്‍ഗൂസന്‍.കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം കളിച്ച ഫെര്‍ഗൂസന്‍ 14 മത്സരങ്ങളില്‍ 12 വിക്കറ്റ് വീഴ്ത്തിയിരുന്നു. 157.3 കിലോ മീറ്റര്‍ വേഗത്തില്‍ ഫെര്‍ഗൂസനെറിഞ്ഞ പന്തായിരുന്നു കഴിഞ്ഞ സീസണിലെ ഏറ്റവും വേഗമേറിയ പന്ത്. എന്നാല്‍ ഫെര്‍ഗൂസന്‍ ഐപിഎല്ലില്‍ കളിക്കാനാലില്ല എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പരിക്കിന്‍റെ ഗൗരവം കണക്കിലെടുത്തുമാത്രെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാവൂ എന്നും കിവീസ് ബൗളിംഗ് കോച്ച് ജര്‍ഗന്‍സന്‍ വ്യക്തമാക്കി.മാര്‍ച്ച് 31ന് തുടങ്ങുന്ന ഐപിഎല്ലില്‍ ഏപ്രില്‍ ഒന്നിന് പഞ്ചാബ് കിംഗ്സിനെതിരെ ആണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം: ശ്രേയസ് അയ്യർ , നിതീഷ് റാണ, റഹ്മാനുള്ള ഗുർബാസ്, വെങ്കിടേഷ് അയ്യർ, ആന്ദ്രെ റസ്സൽ, സുനിൽ നരെയ്ൻ, ഷാർദുൽ ഠാക്കൂർ, ലോക്കി ഫെർഗൂസന്‍, ഉമേഷ് യാദവ്, ടിം സൗത്തി, ഹർഷിത് റാണ, വരുൺ ചക്രവർത്തി, അനുകുൽ റോയ്, ജങ്കു സിംഗ്രോയ്, നങ്കുൽ റോയ്, സുയാഷ് ശർമ്മ, ഡേവിഡ് വെയ്‌സ്, കുൽവന്ത് ഖെജ്‌രോലിയ, മൻദീപ് സിംഗ്, ലിറ്റൺ ദാസ്, ഷാക്കിബ് അൽ ഹസൻ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!