രോഹിത് എല്ലാ മത്സരത്തിലും കളിക്കണമെന്ന് ഗവാസ്കര്‍ പറഞ്ഞു. ഒരു മത്സരത്തില്‍ കളിക്കുകയും അടുത്ത മത്സരത്തില്‍ വിശ്രമം എടുക്കുകയും ചെയ്യുന്ന നായകനെയല്ല നമുക്ക് വേണ്ടത്.
ചെന്നൈ: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രോഹിത് ശര്‍മ കളിക്കാത്തതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഭാര്യ സഹോദരന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം രോഹിത് ടീമില്‍ നിന്ന് വിട്ടു നിന്നിരുന്നു. രോഹിത്തിന്‍റെ അഭാവത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മുംബൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ നയിച്ചത്. ആദ്യ ഏകദിനത്തില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു.
രോഹിത് എല്ലാ മത്സരത്തിലും കളിക്കണമെന്ന് ഗവാസ്കര്‍ പറഞ്ഞു. ഒരു മത്സരത്തില്‍ കളിക്കുകയും അടുത്ത മത്സരത്തില്‍ വിശ്രമം എടുക്കുകയും ചെയ്യുന്ന നായകനെയല്ല നമുക്ക് വേണ്ടത്. ഇത് എല്ലാ കളിക്കാര്‍ക്കും സംഭവിക്കും. കുടുംബപരമായ കാര്യങ്ങളില്‍ പങ്കെടുക്കേണ്ടതും ഒഴിവാക്കാനാവാത്തതാണ്. അതെല്ലാം സമ്മതിക്കുന്നു. പക്ഷെ, ലോകകപ്പില്‍ കളിക്കുമ്പോഴെങ്കിലും കുടുംബ പ്രശ്നങ്ങള്‍ പറഞ്ഞ് ടീമില്‍ നിന്ന് അവധിയെടുക്കരുത്. അല്ലെങ്കില്‍ അത്രയും അടിയന്തര ആവശ്യമായിരിക്കണം. കാര്യങ്ങള്‍ വളരെ ലളിതമാണ്. നായകസ്ഥാനത്ത് തുടര്‍ച്ച വേണം. എല്ലാ കളിക്കാരും ഒരു നായകന് കീഴില്‍ നില്‍ക്കണം. അല്ലെങ്കില്‍ ഒരു ടീമില്‍ രണ്ട് നായകന്‍മാരുണ്ടാകും. ആര്‍ക്കൊപ്പം നില്‍ക്കണമെന്ന് ടീം അംഗങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടാകുമെന്നും ഗവാസ്കര്‍ പറഞ്ഞു.
'അവനോട് പറയാനുള്ളത് അത് മാത്രമാണ്', ഐപിഎല്ലിന് മുമ്പ് സഞ്ജുവിന് ഉപദേശവുമായി ശ്രീശാന്ത്
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പ രോഹിത്തിന്‍റെ നേതൃത്വത്തില്‍ ഇന്ത്യ 2-1ന നേടിയെങ്കിലും ഏകദിന പരമ്പര 1-2ന് ഇന്ത്യ കൈവിട്ടിരുന്നു. ചെന്നൈയില്‍ നടന്ന അവസാന ഏകദിനത്തില്‍ ഇന്ത്യ 21 റണ്‍സിന് തോറ്റാണ് ഇന്ത്യ പരമ്പര കൈവിട്ടത്. ചെന്നൈഏകദിനത്തില്‍ 270 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.1 ഓവറില്‍ 248 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. സ്കോര്‍: ഓസീസ്- 269 (49), ഇന്ത്യ- 248 (49.1). ഓസീസിനായി ആദം സാംപ നാലും ആഷ്‌ടണ്‍ അഗര്‍ രണ്ടും മാര്‍ക്കസ് സ്റ്റോയിനിസും ഷോണ്‍ അബോട്ടും ഓരോ വിക്കറ്റും വീഴ്‌ത്തി. ഇന്ത്യക്കായി വിരാട് കോലി 54 ഉം ഹാര്‍ദിക് പാണ്ഡ്യ 40 ഉം ശുഭ്‌മാന്‍ ഗില്‍ 37 ഉം കെ എല്‍ രാഹുല്‍ 32 ഉം രോഹിത് ശര്‍മ്മ 30 ഉം റണ്‍സ് നേടിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണത് തിരിച്ചടിയായി.
