ഇന്ത്യയ്‌ക്കെതിരായ വെല്ലിംഗ്ടൺ ടെസ്റ്റിന് മുമ്പ് ന്യൂസിലൻഡിന് തിരിച്ചടി; സ്റ്റാർ ഓൾറൗണ്ടർ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു

Published : Nov 17, 2026, 09:19 AM IST
Mitchell Santner

Synopsis

പരിക്കേറ്റ മിച്ചൽ സാന്‍റ്നർ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്തായി. പകരം ഡീൻ ഫോക്സ്ക്രോഫ്റ്റിനെ ന്യൂസിലൻഡ് ടീമിൽ ഉൾപ്പെടുത്തി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ടാണ് ടീം ഇറങ്ങുന്നത്.

വെല്ലിംഗ്ടൺ: ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. വലതുകൈയ്ക്ക് പരിക്കേറ്റ സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ മിച്ചൽ സാന്‍റ്നർ പരമ്പരയിൽ നിന്ന് പുറത്തായി. ഞായറാഴ്ച ബേ ഓവലിൽ ഇന്ത്യയ്‌ക്കെതിരെ നടന്ന അഞ്ചാം ഏകദിനത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ കൈയ്ക്ക് പന്തുകൊണ്ടാണ് ന്യൂസിലൻഡിന്‍റെ ഏകദിന-ടി20 ക്യാപ്റ്റൻ കൂടിയായ സാന്‍റ്നർക്ക് പരിക്കേറ്റത്.

സ്കാനിംഗിൽ സാന്‍റ്നറുടെ വലതുകൈയ്ക്ക് പൊട്ടലുള്ളതായി സ്ഥിരീകരിച്ചെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.വ്യാഴാഴ്ച വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലും തുടർന്ന് നടക്കുന്ന രണ്ടാം ടെസ്റ്റിലും സാന്‍റ്നര്‍ക്ക് കളിക്കാനാകില്ല. സാന്‍റ്നർക്ക് എപ്പോൾ കളിക്കളത്തിലേക്ക് മടങ്ങിയെത്താനാകുമെന്ന് വിലയിരുത്തി വരികയാണെന്നും, വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ സാന്‍റ്നർ കളിക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും ബോർഡ് വ്യക്തമാക്കി.

പകരക്കാരനായി ഡീൻ ഫോക്സ്ക്രോഫ്റ്റ്

സാന്‍റ്നർക്ക് പകരക്കാരനായി 28-കാരനായ സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ ഡീൻ ഫോക്സ്ക്രോഫ്റ്റിനെ ന്യൂസിലൻഡ് ടെസ്റ്റ് സ്ക്വാഡിൽ ഉൾപ്പെടുത്തി. സെൻട്രൽ ഡിസ്ട്രിക്ട്സ് താരമായ ഫോക്സ്ക്രോഫ്റ്റ് ഈ വർഷം മെയ് മാസത്തിൽ അയർലൻഡിനെതിരെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ ടെസ്റ്റിലെ ഏക ഇന്നിംഗ്സിൽ താരം 98 റൺസ് നേടിയിരുന്നു. ഇതുവരെ 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഫോക്സ്ക്രോഫ്റ്റ് 81 ഇന്നിംഗ്സുകളിൽ നിന്നായി 2,595 റൺസും 64 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ എ ടീമിനെതിരെ നടന്ന മൂന്ന് അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിലും ന്യൂസിലൻഡ് എ ടീമിനായി ഫോക്സ്ക്രോഫ്റ്റ് മികച്ച പ്രകടനം നടത്തിയിരുന്നു. ഈ പരമ്പരയിൽ 51, 42, 93, 10* എന്നിങ്ങനെയായിരുന്നു ഫോക്സ്ക്രോഫ്റ്റിന്‍റെ സ്കോറുകൾ. കൂടാതെ, ഇന്ത്യയ്‌ക്കെതിരായ അവസാന രണ്ട് ഏകദിനങ്ങളിലും കളിച്ച താരം 8, 31 റൺസ് വീതം നേടിയിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ

ടോം ലാഥമാണ് ടെസ്റ്റ് പരമ്പരയിൽ ന്യൂസിലന്‍ഡിനെ നയിക്കുന്നത്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താനും 2027-ലെ ഫൈനൽ യോഗ്യതയ്ക്ക് അരികിലെത്താനും ഇന്ത്യയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളിലും വിജയം ന്യൂസിലൻഡിന് നിർണ്ണായകമാണ്.

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ന്യൂസിലൻഡ് സ്ക്വാഡ്: ടോം ലാഥം (ക്യാപ്റ്റൻ), ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), ഡെവൺ കോൺവേ, ജേക്കബ് ഡഫി, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, ഡീൻ ഫോക്സ്ക്രോഫ്റ്റ്, നഥാൻ സ്മിത്ത്, ബ്ലെയർ ടിക്നർ, വിൽ യംഗ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ന്യൂസിലന്‍ഡിന് മുന്നറിയിപ്പ്, ആദ്യ ടെസ്റ്റിൽ നാല് പേസർമാരുമായി ഇറങ്ങാൻ ഇന്ത്യ; ബൗളിംഗ് തന്ത്രം വെളിപ്പെടുത്തി ഗിൽ
സയ്യിദ് മുഷ്താഖ് അലി ടി20: എം ഡി നിധീഷിന് അഞ്ച് വിക്കറ്റ്; മഹാരാഷ്ട്രയെ 94 റണ്‍സിന് തകര്‍ത്ത് കേരളം