കൊവിഡ് ആശങ്കകള്‍ മാറി; ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് ആദ്യ ഏകദിനം ഇന്ന്

Published : Dec 06, 2020, 10:23 AM IST
കൊവിഡ് ആശങ്കകള്‍ മാറി; ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് ആദ്യ ഏകദിനം ഇന്ന്

Synopsis

ദക്ഷിണാഫ്രിക്കയെ ക്വിന്‍റൺ ഡി കോക്കും ഇംഗ്ലണ്ടിനെ ഓയിന്‍ മോര്‍ഗനും നയിക്കും. 

പാള്‍: ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. പാളില്‍ ഉച്ചക്ക് 1.30നാണ് മത്സരം. വെള്ളിയാഴ്ച കേപ്‌ടൗണില്‍ നടക്കേണ്ട ആദ്യമത്സരം ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ മാറ്റിവച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ ടീമിലെ എല്ലാവരുടെയും കൊവിഡ് ഫലം ഇന്നലെ നെഗറ്റീവായതോടെയാണ് പരമ്പരയുമായി മുന്നോട്ടുപോകാന്‍ ഇരു ബോര്‍ഡുകളും തീരുമാനിച്ചത്. 

ദക്ഷിണാഫ്രിക്കയെ ക്വിന്‍റൺ ഡി കോക്കും ഇംഗ്ലണ്ടിനെ ഓയിന്‍ മോര്‍ഗനും നയിക്കും. ട്വന്‍റി 20 പരമ്പര ഇംഗ്ലണ്ട് സമഗ്ര ആധിപത്യത്തോടെ നേടിയിരുന്നു. രണ്ടാം ഏകദിനം തിങ്കളാഴ്ചയും അവസാന ഏകദിനം ബുധനാഴ്ചയും നടക്കും.

ജയിച്ചാല്‍ ടി20 പരമ്പര, സഞ്ജു കളിക്കുമെന്ന് പ്രതീക്ഷ; ടീം ഇന്ത്യ സിഡ്‌നിയില്‍ ഇറങ്ങുന്നു

ഇംഗ്ലണ്ട് സാധ്യത ഇലവന്‍: ജേസന്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ജോസ് ബട്ട്‌ലര്‍, സാം ബില്ലിംഗ്‌സ്, മൊയിന്‍ അലി, ക്രിസ് വോക്‌സ്, ടോം കറന്‍, മാര്‍ക്ക് വുഡ്, ആദില്‍ വുഡ്. 

ദക്ഷിണാഫ്രിക്ക സാധ്യത ഇലവന്‍: ക്വിന്‍റണ്‍ ഡികോക്ക്, ജണ്‍മണ്‍ മലാന്‍, ജെ ജെ സ്‌മട്ട്, റാസീ വാന്‍ഡര്‍ സന്‍, കെയ്‌ല്‍ വെരീന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡിലെ ഫെഹ്‌ലുക്വായോ, ജോര്‍ജ് ലിന്‍ഡേ, ലുങ്കി എങ്കിഡി, ആന്‍‌റിച്ച് നോര്‍ജെ, തബ്രിരിസ് ഷംസി. 

നടരാജനൊപ്പം യോര്‍ക്കര്‍ പൂരമൊരുക്കാന്‍ ബുമ്രയെത്തും, സഞ്ജു തുടരും; രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു മാത്രമല്ല, ലോകകപ്പില്‍ ഗില്ലിന് പകരക്കാരാവാന്‍ ക്യൂവില്‍ നിരവധി പേര്‍, എന്നിട്ടും കണ്ണടച്ച് സെലക്ടര്‍മാര്‍
ക്ലച്ചുപിടിക്കാതെ ഗില്‍; എത്ര നാള്‍ ഇനിയും സഞ്ജുവിനെ പുറത്തിരിത്തും?