
സിഡ്‌നി: ഏകദിന ലോകകപ്പ് കിരീടം നിലനിര്‍ത്താനാണ് ഇംഗ്ലണ്ടില്‍ ഓസ്‌ട്രേലിയ ഇറങ്ങുന്നത്. കഴിഞ്ഞ തവണ കപ്പ് നേടുന്നതില്‍ നിര്‍ണായകമായ സ്റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറും ഇക്കുറി ലോകകപ്പ് കളിക്കുമോ എന്നുറപ്പില്ല. പന്ത് ചുരണ്ടല്‍ വിവാദത്തിലുള്ള വിലക്ക് മാര്‍ച്ച് 29ന് അവസാനിക്കുമെങ്കിലും ടീമിലേക്കുള്ള ഇരുവരുടെയും മടങ്ങിവരവ് എപ്പോഴെന്ന് വ്യക്തമല്ല.
ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീമിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ സ്‌മിത്തിനെയും വാര്‍ണറെയും കുറിച്ച് ഇതിഹാസ താരം ഷെയ്‌ന്‍ വോണ്‍ ഒരു പ്രവചനം നടത്തി. ഇത് ക്രിക്കറ്റ് ലോകത്ത് വലിയ അമ്പരപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്‌മിത്തും വാര്‍ണറും ഓസ്‌ട്രേലിയക്കായി ലോകകപ്പ് നേടുമെന്ന് വോണ്‍ പറഞ്ഞു. പരിചയസമ്പന്നരായ രണ്ട് പേര്‍ക്കും മടങ്ങിവരവില്‍ ചിലത് തെളിയിക്കാനുണ്ടാകും. ഇതാണ് ഓസ്‌ട്രേലിയ ലോകകപ്പ് നേടുമെന്ന് താന്‍ പറയാന്‍ കാരണമെന്നും വോണ്‍ വ്യക്തമാക്കി.
സ്മിത്തിന്‍റെയും വാര്‍ണറിന്‍റെയും റെക്കോര്‍ഡുകള്‍ നോക്കുക. അവരുടെ ക്ലാസ് കാണാം. ടീമില്‍ തിരിച്ചെത്തിയാല്‍ മികവ് കാട്ടാനുള്ള അതിയായ ആഗ്രഹമുണ്ടാകും. ആദ്യത്തെ കുറച്ച് മത്സരങ്ങളില്‍ ചിലപ്പോള്‍ ഭയമുണ്ടാകും. എന്നാല്‍ മുന്‍പ് കളിക്കുന്നത് എങ്ങനെയാണോ അത്തരത്തില്‍ ഇരുവര്‍ക്കും വീണ്ടും കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇതിഹാസ സ്‌പിന്നര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!