'സീനിയര്‍ ടീമില്‍ കേറാന്‍ സര്‍ഫറാസ് ഇന്ത്യ എ ടീമില്‍ കളിക്കേണ്ടതില്ല'; കാരണം വ്യക്തമാക്കി ഷാര്‍ദുല്‍ താക്കൂര്‍

Published : Oct 24, 2025, 10:04 PM IST
Sarfaraz Khan

Synopsis

സീനിയര്‍ ടീമില്‍ ഇടം നേടാന്‍ സര്‍ഫറാസ് ഖാന് ഇന്ത്യ എ ടീമില്‍ കളിക്കേണ്ട ആവശ്യമില്ലെന്ന് മുംബൈ ക്യാപ്റ്റന്‍ ഷാര്‍ദുല്‍ താക്കൂര്‍. 

മുംബൈ: 2024ല്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം സര്‍ഫറാസ് ഖാനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത് കനത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ഓസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും അദ്ദേഹത്തിന് ഇടം ലഭിച്ചില്ല. ശാരീരികമായി മാറ്റം വന്നെങ്കിലും, ഇംഗ്ലണ്ട് പര്യടനത്തിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തില്ല. പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹോം പരമ്പരയില്‍ നിന്നും അദ്ദേഹത്തെ അവഗണിച്ചു. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലും മുംബൈ താരത്തെ ഉള്‍പ്പെടുത്താത് ആരാധകരെ ആശ്ചര്യപ്പെടുത്തി.

സര്‍ഫറാസിനെ ഇന്ത്യന്‍ ടീമിലേക്ക് വിളിക്കാത്തതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ മുംബൈ ക്യാപ്റ്റന്‍ ഷാര്‍ദുല്‍ താക്കൂര്‍. ഷാര്‍ദുലിന്റെ വാക്കുകളിങ്ങനെ... ''സര്‍ഫ്രാസിന് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യ എ ടീമില്‍ കളിക്കേണ്ട ആവശ്യമില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യ എയില്‍ കളിക്കുന്നത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നില്ല അദ്ദേഹം വീണ്ടും സ്‌കോറിംഗ് പുനരാരംഭിച്ചാല്‍, ഉടന്‍ തന്നെ ടെസ്റ്റ് പരമ്പര കളിക്കാന്‍ കഴിയും. ബുച്ചി ബാബു ട്രോഫിയില്‍ പരിക്കേല്‍ക്കുന്നതിന് മുമ്പ് അദ്ദേഹം രണ്ടോ മൂന്നോ സെഞ്ച്വറികള്‍ നേടി. അദ്ദേഹം പരിക്കിന് ശേഷം തിരിച്ചുവന്നുകൊണ്ടിരിക്കുന്ന സമയമാണിത്.'' ഷാര്‍ദുല്‍ പറഞ്ഞു.

ക്യാപ്റ്റന്‍ തുടര്‍ന്നു... ''ജമ്മു കശ്മീര്‍ക്കെതിരായ മത്സരത്തില്‍ 40 റണ്‍സ് നേടിയിരുന്നു. റണ്ണൗട്ടായത് വളരെ നിര്‍ഭാഗ്യകരമാണ്. സമ്മര്‍ദ്ദ ഘട്ടത്തില്‍ ബാറ്റ് വീശാന്‍ മിടുക്കനാണ് സര്‍ഫറാസ്. 200-250 റണ്‍സൊക്കെ നേടാന്‍ സര്‍ഫറാസിന് അനായാസം സാധിക്കും. സമ്മര്‍ദ്ദത്തില്‍ അത്തരം ഇന്നിംഗ്‌സുകള്‍ കളിക്കാന്‍, നിങ്ങളില്‍ എന്തെങ്കിലും പ്രത്യേകത ഉണ്ടായിരിക്കണം. ഒരിക്കലും നിരാശപ്പെടാത്ത ഒരു പ്രത്യേക കളിക്കാരനാണ് അദ്ദേഹം. വര്‍ഷങ്ങളോളം അദ്ദേഹം അത് ചെയ്തിട്ടുണ്ട്. ഏത് നമ്പറില്‍ ബാറ്റ് ചെയ്താലും സര്‍ഫറാസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഞാന്‍ കരുതുന്നു.'' ഷാര്‍ദുല്‍ കൂട്ടിചേര്‍ത്തു.

ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയ, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കായി ഇന്ത്യ എ ടീമുകള്‍ക്കൊപ്പം സര്‍ഫറാസ് പോയിരുന്നെങ്കിലും സീനിയര്‍ ടെസ്റ്റ് ടീമില്‍ ഒരിക്കലും ഇടം നേടാന്‍ സാധിച്ചില്ല. കാന്റര്‍ബറിയില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ അദ്ദേഹം 92 റണ്‍സ് നേടുകയും ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്