അമ്പതാം പിറന്നാള്‍ ദിനത്തില്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്റ്റാന്‍ഡ്

Published : Apr 25, 2023, 11:07 AM ISTUpdated : Apr 25, 2023, 11:08 AM IST
അമ്പതാം പിറന്നാള്‍ ദിനത്തില്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്റ്റാന്‍ഡ്

Synopsis

ഇന്ത്യയും ഓസ്ട്രേലിയയും ന്യൂസിലന്‍ഡും അടങ്ങിയ കൊക്കോ കോള കപ്പ് ത്രിരാഷ്ട്ര പരമ്പരയില്‍ 1998 ഏപ്രില്‍ 22ന് ഷാര്‍ജയില്‍ ഓസ്ട്രേലിയക്കെതിരെ ഡെസേര്‍ട്ട് സ്റ്റോം എന്ന പേരില്‍ പ്രശസ്തമായ സെഞ്ചുറി സച്ചിന്‍ നേടിയത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം നടന്ന ഫൈനലിലും ഓസ്ട്രേലിയക്കെതിരെ സച്ചിന്‍ സെഞ്ചുറി നേടി ഇന്ത്യക്ക് കിരീടം സമ്മാനിക്കുകയും ചെയ്തു.

ഷാര്‍ജ: ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അമ്പതാം പിറന്നാള്‍ ദിനത്തില്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്റ്റാന്‍ഡ് അനാവരണം ചെയ്തു. ഷാര്‍ജയില്‍ ഓസ്ട്രേലിയക്കെതിരെ സച്ചിന്‍ സെഞ്ചുറി നേടിയതിന്‍റെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് സച്ചിന്‍റെ പിറന്നാള്‍ ദിനത്തിലാണ് സ്റ്റേഡിയത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്റ്റാന്‍ഡ് അനാവരണം ചെയ്തത്.

ഇന്ത്യയും ഓസ്ട്രേലിയയും ന്യൂസിലന്‍ഡും അടങ്ങിയ കൊക്കോ കോള കപ്പ് ത്രിരാഷ്ട്ര പരമ്പരയില്‍ 1998 ഏപ്രില്‍ 22ന് ഷാര്‍ജയില്‍ ഓസ്ട്രേലിയക്കെതിരെ ഡെസേര്‍ട്ട് സ്റ്റോം എന്ന പേരില്‍ പ്രശസ്തമായ സെഞ്ചുറി സച്ചിന്‍ നേടിയത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം നടന്ന ഫൈനലിലും ഓസ്ട്രേലിയക്കെതിരെ സച്ചിന്‍ സെഞ്ചുറി നേടി ഇന്ത്യക്ക് കിരീടം സമ്മാനിക്കുകയും ചെയ്തു.

ഏകദിന കരിയറില്‍ 34 സ്റ്റേഡിയങ്ങളിലായി 49 സെഞ്ചുറി നേടിയിട്ടുള്ള സച്ചിന്‍ ഇതില്‍ ഏഴെണ്ണം നേടിയത് ഷാര്‍ജയിലാണ്. ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ക്ക് വേദിയായതിന്‍റെ ഗിന്നസ് ലോക റെക്കോര്‍ഡ് ഇപ്പോഴും ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ പേരിലാണ്. 244 ഏകദിനങ്ങള്‍ക്കാണ് ഇതുവരെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായത്.

ഇന്നലെ സച്ചിന്‍റെ അമ്പതാം പിറന്നാളിനോട് അനുബന്ധിച്ച് ഓസ്ട്രേലിയയിലെ സിഡ്നി ഗ്രിക്കറ്റ് ഗ്രൗണ്ടിലെ ഒരു ഗേറ്റിന് സച്ചിന്‍റെ പേര് നല്‍കി ആദരിച്ചിരുന്നു. സിഡ്നിയിലെ മറ്റൊരു ഗേറ്റ് വെസറ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയുടെ പേരിലും ക്രിക്കറ്റ് ഓസ്ട്രേലിയ പുനര്‍നാമകരണം ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

'കഴിഞ്ഞ 2-3 വര്‍ഷം എനിക്കിങ്ങനെ കളിക്കാന്‍ സാധിച്ചില്ല'; വിശദീകരിച്ച് വിരാട് കോലി
രോഹിത്-കോലി ഷോയ്ക്ക് തല്‍ക്കാലം ഇടവേള; ഇനി ആഭ്യന്തര ക്രിക്കറ്റിലേക്ക്, ശേഷം പുതുവര്‍ഷത്തില്‍ കിവീസിനെതിരെ