
മുംബൈ: കഴിഞ്ഞ ദിവസമാണ് ബിസിസിഐ (BCCI) രോഹിത് ശര്‍മയെ (Rohit Sharma) ഇന്ത്യയുടെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. വിരാട് കോലിയെ (Virat Kohli) മാറ്റിയാണ് രോഹിത്തിനെ കൊണ്ടുവരുന്നത്. കോലിയെ മാറ്റിയതിന് ഒരു വിഭാഗത്തിന് പ്രതിഷേധമുണ്ട്. നായകസ്ഥാനം മാറാന്‍ കോലി വിസമതിച്ചിട്ടും ബിസിസിഐ എടുത്തുമാറ്റുകയായിരുന്നുവെന്നും വാര്‍ത്തകളുണ്ട്. 2015ലാണ് കോലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാകുന്നത്. 2017ല്‍ എം എസ് ധോണി ഒഴിഞ്ഞപ്പോള്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായി.
കോലിയും രോഹിത്തും ഒരുമിച്ച് കളിക്കുമ്പോള്‍ പരിശീലകനായിരുന്നു രവി ശാസ്ത്രി. കോലി രോഹിത്തിന് വഴി മാറുമ്പോള്‍ ശാസ്ത്രിക്കും ചിലത് പറയാനുണ്ട്. ''രോഹിത് ഭീരുവല്ല. ടീമിന് വേണ്ടണ്ടതെല്ലാം അവന്‍ ചെയ്തിട്ടുണ്ട്. ചെറിയ കാര്യങ്ങള്‍പോലും രോഹിത് ഉപയോഗപ്പെടുത്തും.
2014ല്‍ ഞാന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി വരുമ്പോള്‍ അവിടെ ഒരു വലിയ താരം മാത്രമാണുണ്ടായിരുന്നത്. എം എസ് ധോണിയായിരുന്നത്. അടുത്ത സൂപ്പര്‍സ്റ്റാര്‍സ് എന്ന് പറയാവുന്നത് കോലിയും രോഹിത്തായിരുന്നു.'' ശാസ്ത്രി പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിന്റെ അംബാസഡര്‍മാര്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമാണെന്നും മുന്‍ പരിശീലകന്‍ ശാസ്ത്രി പറഞ്ഞു. ഐസിസി കിരീടത്തിന്റെ തിളക്കമില്ലെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ഉന്നതിയിലെത്തിച്ചാണ് രവി ശാസ്ത്രി പടിയിറങ്ങിയത്.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് രോഹിത്തിനെ ക്യാപ്റ്റനാക്കിയത്. മാത്രമല്ല, ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായും രോഹിത്തിനെ പ്രഖ്യാപിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!