
ബെംഗലൂരു: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ പ്ലേയിംഗ് ഇലവനില്‍ ഫോമിലുള്ള കളിക്കാര്‍ക്ക് അവസരം നല്‍കാന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാര്‍ അജിത് അഗാര്‍ക്കര്‍ ധൈര്യം കാട്ടണമെന്ന് മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദ്. സ്പിന്നര്‍മാര്‍ക്കെതിരെ ശിവം ദുബെ കാണിക്കുന്ന മികവ് കണക്കിലെടുത്ത് ദുബെയെ ലോകകപ്പ് ടീമിലെടുത്താല്‍ മാത്രം പോര പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുകയും വേണമെന്ന് വെങ്കടേഷ് പ്രസാദ് പറഞ്ഞു.
സ്പിന്നര്‍മാര്‍ക്കെതിരെ തകര്‍ത്തടിക്കുന്നത് കാണുമ്പോള്‍ ശിവം ദുബെ എന്തായാലും പ്ലേയിംഗ് ഇലവനില്‍ വേണം. സൂര്യകുമാര്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ടി20 ക്രിക്കറ്ററാണ്. റിങ്കു സിംഗാകട്ടെ അസാമാന്യ ഫിനിഷറും. ഈ മൂന്നുപേരും പ്ലേയിംഗ് ഇലവനില്‍ കളിച്ചാല്‍ ഇവര്‍ക്കൊപ്പം രോഹിത് ശര്‍മയും വിരാട് കോലിയും കൂടി ചേരുമ്പോള്‍ പിന്നെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഒഴിവ് മാത്രമാണ് ബാറ്റിംഗ് നിരയിലുണ്ടാകുക. എങ്ങനെയാണ് ടീം സെലക്ഷന്‍ വരിക എന്ന് കാത്തിരുന്ന് കാണാമെന്നും വെങ്കടേഷ് പ്രസാദ് ട്വീറ്റില്‍ പറഞ്ഞു.
ഹാര്‍ദ്ദിക് ഇല്ലാത്ത പ്ലേയിംഗ് ഇലവനാണ് വെങ്കടേഷ് പ്രസാദ് മുന്നോട്ടുവെച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രസാദ് തെരഞ്ഞെടുത്ത ടീമില്‍ ഓപ്പണറായി യശസ്വി ജയ്സ്വാളോ ശുഭ്മാന്‍ ഗില്ലോ കൂടി എത്തിയാല്‍ പിന്നാട് ബാറ്റിംഗ് നിരയില്‍ മറ്റൊരു താരത്തിനും അവസരമുണ്ടാകില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ പ്രാഥമിക സ്ക്വാഡിനെ സെലക്ഷന്‍ കമ്മിറ്റി ഈ മാസം അവസാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. മെയ് ഒന്നിന് മുമ്പ് ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കണമെന്നതിനാല്‍ ഈ മാസം അവസാനം ഇന്ത്യ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തേക്കും. മെയ് 25വരെ ടീമില്‍ മാറ്റം വരുത്താന്‍ അവസരമുണ്ട്.
ഹസരങ്കയുടെ പകരക്കാരനെ പ്രഖ്യാപിച്ച് സണ്‍റൈസേഴ്സ്, എത്തുന്നത് ലങ്കയുടെ മറ്റൊരു മിസ്റ്ററി സ്പിന്നര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!