അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ വസീം അക്രത്തെ ഞാന്‍ കൊല്ലുമായിരുന്നു; വെളിപ്പെടുത്തലുമായി ഷൊയ്ബ് അക്തര്‍

Published : Apr 21, 2020, 01:34 PM IST
അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ വസീം അക്രത്തെ ഞാന്‍ കൊല്ലുമായിരുന്നു; വെളിപ്പെടുത്തലുമായി ഷൊയ്ബ് അക്തര്‍

Synopsis

അക്രം എന്നെ മാച്ച് ഫിക്‌സിങ്ങിനോ അല്ലെങ്കില്‍ ഒത്തുകളിക്കാനോ പ്രേരിപ്പിച്ചിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തെ കൊലപ്പെടുത്തുമായിരുന്നു. എന്നാല്‍ അദ്ദേഹം അത്തരത്തില്‍ എന്നോട് സംസാരിച്ചിട്ട് പോലുമില്ല.

കറാച്ചി: മുന്‍ പാകിസ്ഥാന്‍ താരം വസിം അക്രത്തിനൊപ്പം ഒരുപാട് കാലം ക്രിക്കറ്റ് കളിച്ചിരുന്ന താരമാണ് ഷൊയ്ബ് അക്തര്‍. 1999, 2003 ലോകകപ്പില്‍ ഇരുവരും ഒരുമിച്ച് കളിച്ചിരുന്നു. ഏഴോ എട്ടോ വര്‍ഷം ഇരുവരും ഒരുമിച്ച് കളിച്ചു. താന്‍ ആരാധനയോടെ കണ്ട താരമാണ് അക്രം എന്ന് അക്തര്‍ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ മറ്റൊരു കാര്യം വ്യക്തമാക്കിയിരിക്കുകയാണ് അക്തര്‍. 

ഒത്തുകളിയെ കുറിച്ചാണ് അക്തര്‍ സംസാരിക്കുന്നത്. പാക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അക്തര്‍ പറയുന്നതിങ്ങനെ... ''1990കളിലെ പല മത്സരങ്ങളും ഞാന്‍ കണ്ടിരുന്നു. അന്നൊക്കെ അത്ഭുതപ്പെട്ടിട്ടുണ്ട്, എങ്ങനെയാണ് അദ്ദേഹം ടീമിനെ ഏകോപിപ്പിച്ച് നിര്‍ത്തുന്നതെന്ന്. തന്റെ ബൗളിങ്ങുകൊണ്ട് അസാധ്യമായ പല സാഹചര്യങ്ങളില്‍ നിന്നും  അക്രം ടീമിനെ കരകയറ്റിയിട്ടുണ്ട്. ആരാധനയോടെയാണ് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നത്.

അക്രം എന്നെ മാച്ച് ഫിക്‌സിങ്ങിനോ അല്ലെങ്കില്‍ ഒത്തുകളിക്കാനോ പ്രേരിപ്പിച്ചിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തെ കൊലപ്പെടുത്തുമായിരുന്നു. എന്നാല്‍ അദ്ദേഹം അത്തരത്തില്‍ എന്നോട് സംസാരിച്ചിട്ട് പോലുമില്ല.

അദ്ദേഹത്തോടൊപ്പം ഏഴോ എട്ടോ വര്‍ഷം ഞാന്‍ കളിച്ചിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ മനോഹരമായ കൂട്ടുകെട്ട് തന്നെ ഉണ്ടായിരുന്നു. എതിര്‍ ടീമിലെ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്മാരെ അദ്ദേഹം തകര്‍ക്കുമ്പോള്‍ വാലറ്റക്കാരെ പെട്ടന്ന് മടക്കി അയക്കേണ്ട ചുമതല എനിക്കായിരുന്നു.'' അക്തര്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന്‍റെ പേര് പറയാതിരിക്കാനാവില്ല' മഹാരാഷ്ട്ര നിയമസഭയിലും സഞ്ജു തരംഗം, വാഴ്ത്തി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
ലോകകപ്പിലെ 'കൈവിട്ട' കളിയിൽ, പാകിസ്ഥാൻ പോലും ഇന്ത്യക്ക് മുന്നില്‍, പരിശീലക സംഘത്തില്‍ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ