IPL 2022| ജഡേജ സിഎസ്‌കെ വിടുമോ? അഹമ്മദാബാദിന്റെ ക്യാപ്റ്റനാവണമെന്ന് ആവശ്യം; പിന്തുണച്ച് മുന്‍ ഓസീസ് താരം

Published : Nov 16, 2021, 01:21 PM IST
IPL 2022| ജഡേജ സിഎസ്‌കെ വിടുമോ? അഹമ്മദാബാദിന്റെ ക്യാപ്റ്റനാവണമെന്ന് ആവശ്യം; പിന്തുണച്ച് മുന്‍ ഓസീസ് താരം

Synopsis

ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) വിട്ട് പുതിയ ദൗത്യം ഏറ്റെടുക്കണമെന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗ് (Brad Hogg) അഭിപ്രായപ്പെട്ടിരുന്നു.

അഹമ്മദാബാദ്: ഐപിഎല്ലില്‍ പുതിയ ടീമായ അഹമ്മദാബാദിന്റെ (Ahmedabad) ക്യാപ്റ്റനായി രവീന്ദ്ര ജഡേജ (Ravindra Jadeja) എത്തുമോ? ടീമുകള്‍ അടിമുടി മാറുമെന്ന് ഉറപ്പായതോടെയാണ് ആരാധകര്‍ക്കിടയില്‍ ഈ ചോദ്യം ഉയരുന്നത്. ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) വിട്ട് പുതിയ ദൗത്യം ഏറ്റെടുക്കണമെന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗ് (Brad Hogg) അഭിപ്രായപ്പെട്ടിരുന്നു. 

സിഎസ്എകെയുടെ നെടും തൂണാണ് ജഡ്ഡു. അഹമദാബാദിന് പുതി ടീം എത്തുന്നതോടെ ഗുജറാത്തില്‍ നിന്നുള്ള ജഡേജ തന്നെ നായക സ്ഥാനത്ത് എത്തണമെന്നാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. താരലേലത്തിന് ശേഷം ടീമുകള്‍ അടിമുടി മാറുമെന്നതിനാല്‍ ക്രിക്കറ്റ് ലോകത്തെ വിദഗ്ധരും ഈ സാധ്യത കാണുന്നു. നിലവിലുള്ള പലതാരങ്ങളേയും ടീമുകള്‍ക്ക് വിട്ടു നല്‍കേണ്ടിവരും.  

പുതിയ ഫ്രാഞ്ചൈസികള്‍ക്ക് പുതിയ നായകന്‍മാരേയും ടീമംഗങ്ങളേയും കണ്ടെത്തണം. അങ്ങനെ ഒരു അവസരം വന്നാല്‍ രവീന്ദ്ര ജഡേജ അഹമ്മദാബാദ് ക്യാപ്റ്റനാകണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടു. ''ഹോം ടീമിനെ പ്രതിനിധീകരിക്കാന്‍ അവസരം കിട്ടിയാല്‍ ജഡേജ അത് നഷ്ടമാക്കരുത്. ഹോം ഗ്രണ്ടുകളില്‍ പ്രിയപ്പെട്ട താരങ്ങളുടെ സാന്നിധ്യത്തിന് വലിയ വിലയുണ്ട്.'' ഹോഗ് പ്രതികരിച്ചു. 

ബാറ്റിംഗിലും ബൗളിംഗുലും മാത്രമല്ല ഫീല്‍ഡിംഗിലും മികവ് പുലര്‍ത്തുന്ന രവീന്ദ്ര ജഡേജ കുട്ടി ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. ഇന്ത്യന്‍ ടീമിലെ ജൂനിയര്‍ താരങ്ങളായ റിഷഭ് പന്തും (Rishabh Pant) സഞ്ജു സാംസണും (Sanju Samson) ടീമുകളെ നയിക്കുമ്പോള്‍ നായകസ്ഥാനത്തേക്ക് ജഡേജ കൂടി എത്തുന്നതില്‍ അത്ഭുതപ്പെടാനില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്
'എന്റെ തമ്പി, അടിപൊളി'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അശ്വിന്‍