മുംബൈയുടെ വമ്പൊടിച്ച് ശ്രേയസ്, സ്വന്തമാക്കിയത് ഐപിഎല്ലിൽ മറ്റൊരു ക്യാപ്റ്റനും ഇല്ലാത്ത അപൂർവ റെക്കോര്‍ഡ്

Published : Jun 02, 2025, 07:31 AM IST
മുംബൈയുടെ വമ്പൊടിച്ച് ശ്രേയസ്, സ്വന്തമാക്കിയത് ഐപിഎല്ലിൽ മറ്റൊരു ക്യാപ്റ്റനും ഇല്ലാത്ത അപൂർവ റെക്കോര്‍ഡ്

Synopsis

2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഫൈനലില്‍ എത്തിച്ച ശ്രേയസ് കലാശപ്പോരില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്തക്ക് മൂന്നാം കിരീടം സമ്മാനിക്കുകയും ചെയ്തിരുന്നു.

അഹമദാബാദ്: ഐപിഎല്ലില്‍ 11 വര്‍ഷത്തിനുശേഷം പഞ്ചാബ് കിംഗ്സിനെ ഫൈനലിലെത്തിച്ചതോടെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത് അപൂര്‍വനേട്ടം. ഐപിഎല്‍ ചരിത്രത്തില്‍ മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലിലെലെത്തിക്കുന്ന ഒരേയൊരു ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് ഇന്നലെ മുംബൈയെ വഴ്ത്തിയതിലൂടെ ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത്. 

ക്യാപ്റ്റനായിരിക്കെ മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സിനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയുമാണ് ശ്രേയസ് ഐപിഎല്‍ ഫൈനലിലെത്തിച്ചത്. 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകാനായ ശ്രേയസ് 2020ലാണ് ടീമിനെ ഫൈനലിലെത്തിച്ചത്. അന്ന് ഫൈനലില്‍ പക്ഷെ മുംബൈക്ക് മുന്നില്‍ ഡല്‍ഹിക്കും ശ്രേയസിനും അടിയറവ് പറയേണ്ടിവന്നു. ആ പരാജയത്തിനുള്ള മധുരപ്രതികാരം കൂടിയാണ് ശ്രേയസിന് ഇന്നലെ അഹമ്മദാബാദില്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈക്കെതിരെ നേടിയ ജയം.

2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഫൈനലില്‍ എത്തിച്ച ശ്രേയസ് കലാശപ്പോരില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്തക്ക് മൂന്നാം കിരീടം സമ്മാനിക്കുകയും ചെയ്തിരുന്നു.18 വര്‍ഷത്തെ ഐപിഎൽ ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് പഞ്ചാബ് ഐപിഎല്ലില്‍ ഫൈനലിന് യോഗ്യത നേടുന്നത്.

2008ലെ ആദ്യ സീസണിൽ സെമിയിലെത്തിയ പഞ്ചാബ് 2014ൽ ഫൈനലിലെത്തിയെങ്കിലും കൊല്‍ക്കത്തക്ക് മുമ്പില്‍ അടിതെറ്റി വീണു. നാളെ ആര്‍സിബിയെ വീഴ്ത്തി  പഞ്ചാബിന് ആദ്യ ഐപിഎല്‍ കിരീടം സമ്മാനിച്ചാല്‍ രണ്ട് വ്യത്യസ്ത ടീമുകളെ ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ശ്രേയസിന് സ്വന്തമാവും.

കഴിഞ്ഞ സീസണില്‍ കിരീടം സമ്മാനിച്ചിട്ടും ശ്രേയസിനെ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത ടീം മാനേജ്മെന്‍റ് തയാറായിരുന്നില്ല. ലേലത്തില്‍ ശ്രേയസിനായി ടീമുകള്‍ വാശിയോടെ രംഗത്തെത്തിയപ്പോള്‍ 10 കോടി കടന്നതോടെ കൊല്‍ക്കത്ത ശ്രേയസിനെ കൈവിടുകയും ചെയ്തിരുന്നു. ഒടുവില്‍ 26.75 കോടി രൂപക്കാണ് പഞ്ചാബ് ശ്രേയസിനെ ടീമിലെത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍