അഫ്ഗാനെതിരായ മൂന്നാം ടി20, പ്ലേയിംഗ് ഇലവനില്‍ പരീക്ഷണത്തിന് ഇന്ത്യ; വൈഭവ് കളിക്കുമെന്ന സൂചന നൽകി ശ്രേയസ്

Published : Sep 16, 2026, 11:40 AM IST
Shreyas Iyer

Synopsis

പരമ്പര സ്വന്തമാക്കിയ പശ്ചാത്തലത്തിൽ അവസാന മത്സരത്തിൽ ടീമിലെ എല്ലാവർക്കും പിച്ചുമായി പൊരുത്തപ്പെടാനും പരിശീലനം ലഭിക്കാനും അവസരം നൽകണം.

ദില്ലി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിൽ 7 വിക്കറ്റിന്‍റെ തകർപ്പൻ ജയം നേടി മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയതോടെ നാളെ നടക്കുന്ന (2-0). മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ, വ്യാഴാഴ്ച നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തില്‍ ടീമില്‍ മാറ്റമുണ്ടാകുമെന്ന സൂചന നല്‍കി ക്യാപ്റ്റൻ ശ്രേസയ് അയ്യര്‍. പരമ്പര സ്വ്നതാമക്കിയ പശ്ചാത്തലത്തിൽ അവസാന മത്സരത്തിൽ പരീക്ഷണങ്ങൾക്ക് മുതിരുമെന്ന് ശ്രേയസ് സൂചിപ്പിച്ചു.

പരമ്പര സ്വന്തമാക്കിയ പശ്ചാത്തലത്തിൽ അവസാന മത്സരത്തിൽ ടീമിലെ എല്ലാവർക്കും പിച്ചുമായി പൊരുത്തപ്പെടാനും പരിശീലനം ലഭിക്കാനും അവസരം നൽകണം. അതിനാൽ പുറത്തിരിക്കുന്ന കളിക്കാർക്ക് മൂന്നാമത്തെ മത്സരത്തില്‍ അവസരം നല്‍കും. നായകസ്ഥാനത്തെ തുടക്കകാലത്ത് നേരിടേണ്ടി വന്ന തിരിച്ചടികളെക്കുറിച്ച് ശ്രേയസ് അയ്യർ തുറന്നുപറഞ്ഞു. ഈ വർഷം മാർച്ചിൽ ഇന്ത്യ മൂന്നാം തവണയും ടി20 ലോക ചാമ്പ്യന്മാരായതിന് പിന്നാലെ സൂര്യകുമാർ യാദവിൽ നിന്നാണ് ശ്രേയസ് ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുത്തത്. എന്നാൽ അയർലൻഡിനോടും (0-2) ഇംഗ്ലണ്ടിനോടും (1-4) പരമ്പര തോറ്റത് കടുത്ത തിരിച്ചടിയായിരുന്നു.

തുടക്കത്തിൽ തോൽവികൾ അംഗീകരിക്കാൻ പ്രയാസമായിരുന്നു. എന്നാൽ കരിയറിലെ കയറ്റിറക്കങ്ങളിൽ സമചിത്തത പാലിക്കുകയാണ് പ്രധാനം. കഴിഞ്ഞുപോയതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാതെ നിലവിലെ സാഹചര്യങ്ങൾ ആസ്വദിക്കുക എന്നതാണ് പ്രധാനമെന്നും ശ്രേയസ് വ്യക്തമാക്കി. മറുവശത്ത്, പവർപ്ലേയിലെ മോശം ബാറ്റിംഗാണ് തങ്ങൾക്ക് തിരിച്ചടിയായതെന്നും വരും മത്സരങ്ങളിൽ കൂടുതൽ റൺസ് കണ്ടെത്താൻ ടീമിന് മുന്നേറ്റം ആവശ്യമാണെന്നും അഫ്ഗാനിസ്ഥാൻ നായകൻ ഇബ്രാഹിം സദ്രാൻ അഭിപ്രായപ്പെട്ടു. ഓപ്പണര്‍ സഞ്ജു സാംസണിന്‍റെ ബാറ്റിംഗിന്‍റെയും (22 പന്തിൽ 57) ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയുടെ ബൗളിംഗിന്‍റെയും (3/24) മികവിലാണ് അഫ്ഗാനെതിരായ രണ്ടാം മത്സരത്തിൽ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കി പരമ്പര നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓപ്പണര്‍ സ്ഥാനത്തേക്ക് വൈഭവുമായുള്ള മത്സരം, സ്ഥിരതയില്ലായ്മയുടെ പേരിലുള്ള വിമര്‍ശനം, മനസ് തുറന്ന് സഞ്ജു സാംസൺ
രോഹിത്തിനും അഭിഷേകിനുമൊപ്പം എലൈറ്റ് പട്ടികയിൽ, കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് സഞ്ജു സാംസൺ