ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ യഥാര്‍ഥ ഗെയിം ചേഞ്ചര്‍, അത് കോലിയോ രോഹിത്തോ ഷമിയോ ഒന്നുമല്ലെന്ന് ഗംഭീര്‍

Published : Nov 17, 2023, 11:56 AM IST
ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ യഥാര്‍ഥ ഗെയിം ചേഞ്ചര്‍, അത് കോലിയോ രോഹിത്തോ ഷമിയോ ഒന്നുമല്ലെന്ന് ഗംഭീര്‍

Synopsis

അത് മറ്റാരുമല്ല, നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന ശ്രേയസ് അയ്യരായിരിക്കുമെന്നും സ്റ്റാര്‍ സ്പോര്‍ട്സ് ചര്‍ച്ചയില്‍ ഗംഭീര്‍ പറഞ്ഞു. പരിക്കിന്‍റെ പിടിയില്‍ നിന്ന് മുക്തനായി ലോകകപ്പ് ടീമിലെ സ്ഥാനം പൊരുതി നേടിയ ശ്രേയസ് ആണ് ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയ ഗെയിം ചേഞ്ചറന്ന് ഗംഭീര്‍ പറഞ്ഞു.

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ഇന്ത്യ-ഓസ്ട്രേലിയ കിരീടപ്പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതുവരെയുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്ത നിരവധി താരങ്ങളുണ്ട്. ഓരോ മത്സരങ്ങളിലും വെടിക്കെട്ട് തുടക്കം നല്‍കി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയും, റണ്‍വേട്ട നടത്തി റെക്കോര്‍ഡിട്ട വിരാട് കോലിയും വിക്കറ്റുകള്‍ എറിഞ്ഞിട്ട് എതിരാളികളുടെ പേടി സ്വപ്നമായ മുഹമ്മദ് ഷമിയുമെല്ലാം. എന്നാല്‍ ലോകകപ്പിലും ഓസ്ട്രേലിയക്കെതിരായ ഫൈനലിലും ഇന്ത്യയുടെ ഗെയിം ചേഞ്ചര്‍ ഇവരാരും ആയിരിക്കില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നത്.

അത് മറ്റാരുമല്ല, നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന ശ്രേയസ് അയ്യരായിരിക്കുമെന്നും സ്റ്റാര്‍ സ്പോര്‍ട്സ് ചര്‍ച്ചയില്‍ ഗംഭീര്‍ പറഞ്ഞു. പരിക്കിന്‍റെ പിടിയില്‍ നിന്ന് മുക്തനായി ലോകകപ്പ് ടീമിലെ സ്ഥാനം പൊരുതി നേടിയ ശ്രേയസ് ആണ് ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയ ഗെയിം ചേഞ്ചറന്ന് ഗംഭീര്‍ പറഞ്ഞു. ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ 70 പന്തില്‍ സെഞ്ചുറി നേടിയ ശ്രേയസിന്‍റെ പ്രകടനം അസാമാന്യമെന്ന് മാത്രമെ പറയാനാവു. ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇറങ്ങുമ്പോഴും നാലാം നമ്പറിലിറങ്ങുന്ന ശ്രേയസിന്‍റെ പ്രകടനമാകും ഇന്ത്യക്ക് നിര്‍ണായകമാകുക. പ്രത്യേകിച്ച് മധ്യ ഓവറുകളില്‍ ആദം സാംപയും ഗ്ലെന്‍ മാക്സ്‌വെല്ലും ഓസീസിനായി പന്തെറിയുമ്പോള്‍- ഗംഭീര്‍ പറഞ്ഞു.

'ലോകകപ്പ് ആര് ജയിച്ചാലും ഇനി എനിക്കൊന്നുമില്ല, ഫൈനല്‍ കാണുകയുമില്ല'; തുറന്നു പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ പരിശീലകൻ

ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ ഫോം കണ്ടെത്താന്‍ പാടുപെട്ട ശ്രേയസിന്‍റെ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഷോര്‍ട്ട് ബോളുകളില്‍ തുടര്‍ച്ചയായി പുറത്തായതോടെ എതിരാളികള്‍ ശ്രേയസിനെതിരെ ഷോര്‍ട്ട് പിച്ച് പന്തുകളെറിഞ്ഞ് തന്ത്രം മെനഞ്ഞു. എന്നാല്‍ പാകിസ്ഥാനെതിരായ മത്സരത്തിലെ അര്‍ധസെഞ്ചുറിയോടെ ആത്മവിശ്വാസം വീണ്ടെടുത്ത ശ്രേയസ് പിന്നീട് ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരെ വലിയ സ്കോറുകള്‍ നേടാതെ പുറത്തായതോടെ വീണ്ടും സമ്മര്‍ദ്ദത്തിലായി. ശ്രേയസിന് പകരം ഇഷാന്‍ കിഷനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന വാദവും ഉയര്‍ന്നു.

ഷമിയുടെ കൈയില്‍ ചുംബിച്ച് അശ്വിന്‍, ആലിംഗനം ചെയ്ത് കോലിയും രോഹിത്തും; അപ്രതീക്ഷിത അതിഥിയായി ചാഹലും

എന്നാല്‍ ശ്രീലങ്കക്കെതിരെ 56 പന്തില്‍ 82 റണ്‍സടിച്ച ശ്രേയസ് നെതര്‍ലന്‍ഡ്സിനെതിരായ അടുത്ത മത്സരത്തില്‍ 94 പന്തില്‍ 128 റണ്‍സടിച്ച് തിളങ്ങി. സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ 70 പന്തില്‍ 105 റണ്‍സടിച്ച് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയ ശ്രേയസിന്‍റെ വെടിക്കെട്ടാണ് ഇന്ത്യയെ 400ന് അടുത്തെത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗില്ലും സൂര്യയും ഇന്നും ഫ്‌ളോപ്പ്; ധരംശാല ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മുന്നില്‍
ദക്ഷിണാഫ്രിക്ക തകര്‍ന്നു, ധരംശാല ടി20യില്‍ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം