IND vs SL : കോലിക്കൊപ്പം അപൂര്‍വ റെക്കോര്‍ഡ് പട്ടികയില്‍ ശ്രേയസ് അയ്യരും; കൂടെ മാന്‍ ഓഫ് ദ മാച്ച്, സീരീസ്

By Web TeamFirst Published Feb 27, 2022, 11:49 PM IST
Highlights

ഇന്ത്യയുടെ വിജയത്തിന് ഗുണമായതും 27കാരന്റെ ഇന്നിംഗ്‌സായിരുന്നു. 45 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സുമാണ് താരം കണ്ടെത്തിയത്. പരമ്പരയില്‍ ശ്രേയസിനെ പുറത്താക്കന്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ലെന്നുള്ളതാണ് രസരമായ കാര്യം. മൂന്ന് മത്സരങ്ങളിലും ശ്രേയസ് പുറത്താവാതെ നിന്നു. 

ധര്‍മശാല: ശ്രീലങ്കയ്‌ക്കെതിരെ ടി20 (IND vs SL) പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഇന്ത്യയുടെ വിജയത്തിന് തുണയായത് ശ്രേയസ് അയ്യരുടെ (Shreyas Iyer) ഫോമമായിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ടി20യില്‍ പുറത്താവാതെ 73 റണ്‍സാണ് ശ്രേയസ് നേടിയത്. ഇന്ത്യയുടെ വിജയത്തിന് ഗുണമായതും 27കാരന്റെ ഇന്നിംഗ്‌സായിരുന്നു. 45 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സുമാണ് താരം കണ്ടെത്തിയത്. പരമ്പരയില്‍ ശ്രേയസിനെ പുറത്താക്കന്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ലെന്നുള്ളതാണ് രസരമായ കാര്യം. മൂന്ന് മത്സരങ്ങളിലും ശ്രേയസ് പുറത്താവാതെ നിന്നു. 

വിരാട് കോലിയുടെ (Virat Kohli) അഭാവം ശ്രേയസ് അറിയിച്ചതേ ഇല്ല. മൂന്നാം നമ്പറിന് മറ്റൊരു അവകാശികൂടിയായി എന്നുള്ളതാണ് വാസ്തവം. കോലി വരുമ്പോള്‍ ശ്രേയസിനെ എന്തുചെയ്യുമെന്നുള്ള ചിന്ത സെലക്റ്റര്‍മാര്‍ക്ക് തലവേദനയാവുമെന്നുപ്പാണ്. അതേസമയമം പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അര്‍ധ സെഞ്ചുറി നേടിയതോടെ ശ്രേയസിനെ തേടി ഒരു നേട്ടമെത്തി. 

Virat Kohli and Shreyas Iyer are the only two players to score three consecutive fifty-plus scores for India in a T20I series 🔥 pic.twitter.com/UerKml80x7

— Sportskeeda (@Sportskeeda)

ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചായി മൂന്ന് അര്‍ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് ശ്രേയസ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ താരം. 2016ല്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു കോലിയുടെ നേട്ടം. യഥാക്രമം 90, 59, 50 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോര്‍.

ആദ്യ മത്സരത്തില്‍ 28 പന്തില്‍ പുറത്താവാതെ 57 റണ്‍സാണ് ശ്രേയസ് നേടിയത്. രണ്ടാം ടി20യില്‍ 44 പന്തില്‍ 74 റണ്‍സും. അവസാന മത്സരത്തില്‍ 73 റണ്‍സും. 204 റണ്‍സാണ് മൂന്ന് ടി20യില്‍ നിന്നാകെ ശ്രേയസ് സ്വന്തമാക്കിയത്. പരമ്പരയിലെ താരവും ശ്രേയസായിരുന്നു. മാത്രമല്ല രണ്ട് മാന്‍ ഓഫ് ദ മാച്ചുകളും താരം സ്വന്തമാക്കി. മൂന്ന് ടി20ള്‍ അടങ്ങുന്ന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമന്നെ റെക്കോര്‍ഡും ശ്രേയസിന്റെ പേരിലായി.  

India's not-out batters this series:
1st T20I - Shreyas Iyer & Ravindra Jadeja
2nd T20I - Shreyas Iyer & Ravindra Jadeja
3rd T20I - Shreyas Iyer & Ravindra Jadeja

This pair shared partnerships of 44*, 58* and 45*.

— Kausthub Gudipati (@kaustats)

ശ്രേയസിന്റെ പ്രകടനത്തിന്‍റെ കരുത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 16.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഞ്ജു സാംസണ്‍ 18 റണ്‍സെടുത്ത് പുറത്തായി. 

നേരത്തെ ശ്രീലങ്കയ്ക്ക് ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ (38 പന്തില്‍ പുറത്താവാതെ 74) ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അഞ്ച് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. ആവേഷ് ഖാന്‍ (Avesh Khan) രണ്ട് വീഴ്ത്തി.

click me!