ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തില്ല

Published : Dec 31, 2025, 05:00 PM IST
Shreyas Iyer

Synopsis

പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനാകാത്തതിനാല്‍ ശ്രേയസ് അയ്യര്‍ക്ക് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര നഷ്ടമായേക്കും. 

ബംഗളൂരു: അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുളള ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് വൈകിയേക്കും. ന്യൂസിലന്‍ഡിനെതിരെ അടുത്തമാസം നടക്കുന്ന പരന്പരയില്‍ വൈസ് ക്യാപ്റ്റനായ ശ്രേയസ് കളിച്ചേക്കില്ല. പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശ്രേയസിന്റെ ശരീരഭാരം ആറ് കിലോയിലധികം കുറഞ്ഞു. ബംഗളൂരുവിലെ ബിസിസിഐ, സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പരിശീലനം നടത്തുന്ന ശ്രേയസ് പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്നാണ് സൂചന. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രേയസിന് അനുമതി നല്‍കിയിരുന്നില്ല.

ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് മികവ് തെളിയിച്ചാലേ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കൂ എന്നാണ് ബിസിസിഐയുടെ ചട്ടം. ഇതോടെയാണ് കിവീസിനെതിരായ പരന്പര ശ്രേയസിന് നഷ്ടമാവുമെന്ന് ഏറക്കുറെ ഉറപ്പായത്. ശ്രയസിന് പകരം റുതുരാജ് ഗെയ്ക്വാദ് ടീമില്‍ ുടരും. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരന്പരയില്‍ ീല്‍ഡ് ചെയ്യുന്നതിനിടെയാണ് ശ്രേയസിന് രിക്കേറ്റത്. ജനുവരി പതിനൊന്നിനാണ് ്യൂസിലന്‍ഡിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്ക് തുടക്കമാവുക.

അതേസമയം, ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയേക്കും. 2027ലെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടാണ് സെലക്റ്റര്‍മാരുടെ നീക്കം. സഷമിയുടെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നുണ്ട്. എന്തായാലും ഷമിയുടെ തിരിച്ചുവരവ് അധികം വൈകാതെ ഉണ്ടാകുമെന്നാണ് ബിസിസിഐ ഉദ്യോഗസ്ഥരില്‍നിന്നു ലഭിക്കുന്ന സൂചന. 2025 മാര്‍ച്ചിലെ ചാംപ്യന്‍സ് ട്രോഫിയിലാണ് മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമിനു വേണ്ടി ഒടുവില്‍ കളിച്ചത്. ടൂര്‍ണമെന്റില്‍ ഒന്‍പതു വിക്കറ്റുകള്‍ ഷമി വീഴ്ത്തി.

ഷമിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നതിങ്ങനെ... ''മുഹമ്മദ് ഷമിയുടെ കാര്യം സ്ഥിരമായി പരിഗണനയിലുള്ളതാണ്. നന്നായി വിക്കറ്റുകളെടുക്കുന്ന പേസറാണ് ഷമി. ഫിറ്റ്‌നസ് മാത്രമാണ് ആശങ്കയായി ഉള്ളത്. ടീം സിലക്ഷന്‍ റഡാറില്‍ ഷമി ഇല്ലെന്ന് ഞാന്‍ പറയില്ല. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ടീമിലെടുത്താല്‍ അത് നല്ല തീരുമാനമെന്നേ പറയാനാവൂ. ഇനിയിപ്പോള്‍ ടീമില്‍ എത്തിയാല്‍ പോലരും അത്ഭുതപ്പെടാനില്ല. 2027 ലോകകപ്പിലും ഷമിക്കു സാധ്യതകളുണ്ട്.'' ബിസിസിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മഞ്ഞുരുകുന്നു, മുഹമ്മദ് ഷമിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തും; ന്യൂസിലന്‍ഡിനെതിരെ കളിക്കുമെന്ന് റിപ്പോര്‍ട്ട്
ബാബാ അപരാജിതിന് സെഞ്ചുറി; രാജസ്ഥാനെതിരെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന കേരളത്തിന് മികച്ച തുടക്കം