
ഹരാരെ: ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ സിംബാബ്‌വെക്ക് 289 റണ്‍സ് വിജയലക്ഷ്യം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ ശുഭ്മാന്‍ ഗില്ലിന്റെ (130) കന്നി ഏകദിന സെഞ്ചുറിയാണ് സന്ദര്‍ശകരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ശിഖര്‍ ധവാന്‍ (40), ഇഷാന്‍ കിഷന്‍ (50) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ബ്രാഡ് ഇവാന്‍സ് സിംബാബ്‌വെയ്ക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തി.
ഗില്ലിന്റെ സെഞ്ചുറി തന്നെയായിരുന്നു മത്സരത്തിലെ പ്രത്യേകത. 15 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. ഓപ്പണിംഗ് വിക്കറ്റില്‍ ധവാന്‍- കെ എല്‍ രാഹുല്‍ (30) സഖ്യം 63 റണ്‍സ് കൂട്ടിചേര്‍ത്താണ് പിരിഞ്ഞത്. രാഹുലിനെ ബ്രാഡ് ബൗള്‍ഡാക്കി. അധികം വൈകാതെ ധവാനും പവലിയനില്‍ തിരിച്ചെത്തി. അഞ്ച് ബൗണ്ടറികളാണ് ധവാന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നത്. ബ്രാഡ് തന്നെയാണ് ധവാനേയും മടക്കിയത്.
പിന്നാലെ കിഷന്‍- ഗില്‍ കൂട്ടുകെട്ട് ഇന്ത്യക്ക് വലിയ ആശ്വാസം നല്‍കി. ഇരുവരും 140 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ ഇഷാന്‍ റണ്ണൗട്ടായത് തിരിച്ചടിയായി. 61 പന്തില്‍ ആറ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്‌സ്. പിന്നീടെത്തിയവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സെടുക്കാന്‍ ഇന്ത്യക്കായില്ല. അപകടകാരിയായ ഹൂഡയെ (1) ബ്രാഡ് ബൗള്‍ഡാക്കി.
പിന്നാലെ ക്രീസിലെത്തിയ സഞ്ജു പതിയെയാണ് തുടങ്ങിയത്. എന്നാല്‍ ജോംഗ്‌വെക്കെതിരെ തുടര്‍ച്ചയായി രണ്ട് സിക്‌സ് നേടി താരം ആത്മവിശ്വാസം വീണ്ടെടുത്തു. എന്നാല്‍ മൂന്നാമതും കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ടു. 13 പന്തില്‍ 15 റണ്‍സുമായി താരം പുറത്ത്. പിന്നാലെ ക്രീസിലെത്തിയ അക്‌സര്‍ പട്ടേല്‍ (1), ഷാര്‍ദുല്‍ ഠാക്കൂര്‍ (9) നിരാശപ്പെടുത്തി. ദീപക് ചാഹര്‍ (1), കുല്‍ദീപ് യാദവ് (2) പുറത്താവാതെ നിന്നു. ബ്രാഡിന്റെ പന്തിലാണ് ഗില്ലും മടങ്ങുന്നത്.
എന്താകും വിരാട് കോലിയുടെ ഭാവി? ആരാധകര്‍ക്ക് ക്ലാസ് മറുപടിയുമായി ഷാഹിദ് അഫ്രീദി
ടോസ് നേടിയ കെ എല്‍ രാഹുല്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. പേസര്‍മാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് പകരം ദീപക് ചാഹറും ആവേശ് ഖാനും പ്ലേയിംഗ് ഇലവനിലെത്തി. പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. തൂത്തൂവരാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!