സീചെം ട്രോഫി: ചണ്ഡീഗഢിനെ തകർത്തു; തുടർച്ചയായ അഞ്ചാം വിജയത്തോടെ കേരളം ഫൈനലിൽ

Published : Jul 28, 2026, 05:02 PM IST
Siechem Trophy Kerala

Synopsis

മുൻനിര ബാറ്റർമാരുടെ മികച്ച പ്രകടനമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 44 റൺസെടുത്ത വൈഷ്ണ എം പിയാണ് കേരളത്തിന്റെ ടോപ് സ്കോറർ.

പോണ്ടിച്ചേരി: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളം ഫൈനലിൽ കടന്നു. ചണ്ഡീഗഢിനെ 99 റൺസിന് തോൽപ്പിച്ചാണ് കേരളം ഫൈനലിൽ കടന്നത്. ടൂർണമെന്‍റിൽ കേരളത്തിന്‍റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢ് 18.1 ഓവറിൽ 58 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

മുൻനിര ബാറ്റർമാരുടെ മികച്ച പ്രകടനമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 44 റൺസെടുത്ത വൈഷ്ണ എം പിയാണ് കേരളത്തിന്റെ ടോപ് സ്കോറർ. എ അക്ഷയ 20 പന്തുകളിൽ നിന്ന് 32 റൺസും സജന സജീവൻ 17 പന്തുകളിൽ നിന്ന് 30 റൺസും നേടി. ആശ ശോഭന 11-ഉം സായൂജ്യ കെ എസ് ഒൻപതും റൺസുമായി പുറത്താകാതെ നിന്നു.

158 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചണ്ഡീഗഢിന് കേരള ബൗളർമാർക്ക് മുന്നിൽ മറുപടിയില്ലായിരുന്നു. മൂന്ന് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്; നാല് പേർ റണ്ണൊന്നുമെടുക്കാതെ പുറത്തായി. നാല് ഓവറിൽ വെറും ഒരു റൺ മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ നിയ നസ്നീന്റെ തക‍ർപ്പൻ പ്രകടനമാണ് കേരള ബൗളിങ് നിരയിൽ ശ്രദ്ധേയമായത്. നിയ നസ്നീൻ തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച്. സൂര്യ സുകുമാർ, ആശ ശോഭന എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കോലിയുടെ ഉപദേശം കേട്ട്, ഒന്നര വർഷം ആ ശൈലി പിന്തുടര്‍ന്നു, പിന്നെ പറ്റിയില്ല'; തുറന്നു പറഞ്ഞ് സഞ്ജു സാംസൺ
148 വര്‍ഷത്തെ ചരിത്രത്തിലാദ്യം, ഒറ്റ റൺസ് പോലും വഴങ്ങാതെ വീഴ്ത്തിയത് 5 വിക്കറ്റുകൾ; പാകിസ്ഥാനെ എറിഞ്ഞിട്ട് വിൻഡീസ് താരം