എന്തൊരു പറക്കല്‍! എഴുന്നേറ്റ് നിന്ന് കയ്യടിച്ചുപോകും; വണ്ടര്‍ ക്യാച്ചുമായി ഓസീസ് താരം

Published : Feb 16, 2023, 08:26 PM ISTUpdated : Feb 16, 2023, 08:33 PM IST
എന്തൊരു പറക്കല്‍! എഴുന്നേറ്റ് നിന്ന് കയ്യടിച്ചുപോകും; വണ്ടര്‍ ക്യാച്ചുമായി ഓസീസ് താരം

Synopsis

ഗ്രേസിന്‍റെ വിസ്‌മയ ക്യാച്ചില്‍ ചമാരി പുറത്താകുമ്പോള്‍ 16 പന്തില്‍ 16 റണ്‍സ് മാത്രമാണ് താരത്തിനുണ്ടായിരുന്നത്

സെന്‍റ് ജോര്‍ജേര്‍സ് പാര്‍ക്ക്: ട്വന്‍റി 20 ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന്. വനിതാ ടി20 ലോകകപ്പില്‍ ശ്രീലങ്ക-ഓസ്ട്രേലിയ മത്സരത്തിലാണ് ഈ വണ്ടര്‍ ക്യാച്ച് പിറന്നത്. ലങ്കന്‍ ഓപ്പണറും ക്യാപ്റ്റനുമായ ചമാരി അട്ടപ്പട്ടുവിനെ പുറത്താക്കാന്‍ ഓസീസിന്‍റെ ഗ്രേസ് ഹാരിസാണ് പാറിപ്പറന്നത്. എലിസ് പെറിയുടേതായിരുന്നു പന്ത്. ഗ്രേസിന്‍റെ വിസ്‌മയ ക്യാച്ചില്‍ ചമാരി പുറത്താകുമ്പോള്‍ 16 പന്തില്‍ 16 റണ്‍സ് മാത്രമാണ് താരത്തിനുണ്ടായിരുന്നത്. 

മത്സരത്തില്‍ ശ്രീലങ്കന്‍ വനിതകള്‍ക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 112 റണ്‍സേ നേടാനായുള്ളൂ. നാല് ഓവറില്‍ 24 റണ്‍സിന് നാല് വിക്കറ്റുമായി മേഗന്‍ ഷൂട്ടും മൂന്ന് ഓവറില്‍ ഏഴ് റണ്‍സിന് രണ്ട് വിക്കറ്റുമായി ഗ്രേസ് ഹാരിസും ഓരോരുത്തരെ പുറത്താക്കി എലിസ് പെറിയും ജോര്‍ജിയ വാര്‍ഹേമും ഓസീസിനായി തിളങ്ങി. 

ഓവറില്‍ മൂന്ന് വിക്കറ്റുമായി ഷൂട്ട് 

ടീം സ്കോര്‍ മുപ്പതിലെത്തിയതും നായകന്‍ ചമാരി അട്ടപ്പട്ടു 16 റണ്‍സുമായി മടങ്ങി. പിന്നാലെ ഹര്‍ഷിത സമരവിക്രമയും വിഷ്‌മി ഗുണരത്നെയും ചേര്‍ന്ന് ലങ്കയ്ക്കായി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. 40 പന്തില്‍ 34 റണ്‍സുമായി നില്‍ക്കേ ഹര്‍ഷിതയെ ഗ്രേസ് ഹാരിസ് മടക്കി. വിക്കറ്റ് കീപ്പര്‍ അലീസ ഹീലി സ്റ്റംപ് ചെയ്യുകയായിരുന്നു. വിഷ്‌മിയാവട്ടെ മേഗന്‍ ഷൂട്ടിന്‍റെ പന്തില്‍ പെറിക്ക്(33 പന്തില്‍ 24) ക്യാച്ച് സമ്മാനിച്ച് മടങ്ങി. പിന്നീട് വന്നവരില്‍ ഏഴ് പന്തില്‍ പുറത്താകാതെ 15* റണ്‍സ് നേടിയ നിലാക്ഷി ഡി സില്‍വയ്ക്ക് മാത്രമാണ് ലങ്കന്‍ വനിതകളില്‍ രണ്ടക്കം കാണാനായത്. 

ഒഷാഡി രണസിംഗെ നാല് പന്തില്‍ അക്കൗണ്ട് തുറക്കാതെ ഗ്രേസ് ഹാരിസിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അനുഷ്‌ക സഞ്ജീവനി 9 പന്തില്‍ എട്ട് റണ്‍സുമായി ജോര്‍ജിയ വാര്‍ഹേമിന് മുന്നില്‍ ബൗള്‍‍ഡായി. എമാ കാഞ്ചനെ(7 പന്തില്‍ 4), മല്‍ഷാ ഷെഹാനി(1 പന്തില്‍ 0), സുഗന്ധിക കുമാരി(3 പന്തില്‍ 4) എന്നിവരെ ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ ഷൂട്ട് മടക്കി. മല്‍ഷായെയും സുഗന്ധികയേയും ഹീലി സ്റ്റംപ് ചെയ്യുകയായിരുന്നു. 

യൂറോപ്പ ലീഗ് പ്രീക്വാര്‍ട്ടര്‍: ബാഴ്‌സലോണ-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലാസിക് ഇന്ന് രാത്രി

PREV
click me!

Recommended Stories

മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്
'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം