SLW vs INDW : രണ്ടാം ടി20യിലും ഇന്ത്യന്‍ വനിതകള്‍ക്ക് തകർപ്പന്‍ ജയം; ശ്രീലങ്കയ്ക്കെതിരെ പരമ്പര

Published : Jun 25, 2022, 05:10 PM ISTUpdated : Jun 25, 2022, 05:33 PM IST
SLW vs INDW : രണ്ടാം ടി20യിലും ഇന്ത്യന്‍ വനിതകള്‍ക്ക് തകർപ്പന്‍ ജയം; ശ്രീലങ്കയ്ക്കെതിരെ പരമ്പര

Synopsis

മറുപടി ബാറ്റിംഗില്‍ സ്മൃതി മന്ഥാന-ഷെഫാലി വർമ്മ സഖ്യം ഭേദപ്പെട്ട തുടക്കം ഇന്ത്യക്ക് നല്‍കിയിരുന്നു. ബാറ്റിംഗില്‍ തിളങ്ങി സ്‍മൃതി മന്ഥാന. 

ദാംബുള്ള: ശ്രീലങ്കന്‍ വനിതകള്‍ക്കെതിരെ മൂന്ന് ടി20കളുടെ(India Women vs Sri Lanka Women T20Is) പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യന്‍ വനിതകള്‍ക്ക് പരമ്പര. രണ്ടാം ടി20യില്‍(SLW vs INDW 2nd T20I) അഞ്ച് വിക്കറ്റിന്‍റെ തകർപ്പന്‍ ജയം ഇന്ത്യന്‍ വനിതകള്‍(India Women Cricket Team) നേടി. ലങ്കന്‍ വനിതകള്‍ മുന്നോട്ടുവെച്ച 126 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ നേടുകയായിരുന്നു. സ്‍മൃതി മന്ഥാന(Smriti Mandhana), ഹർമന്‍പ്രീത് കൗർ(Harmanpreet Kaur) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യന്‍ ജയം. 

മറുപടി ബാറ്റിംഗില്‍ സ്മൃതി മന്ഥാന-ഷെഫാലി വർമ്മ സഖ്യം ഭേദപ്പെട്ട തുടക്കം ഇന്ത്യക്ക് നല്‍കി. നാലാം ഓവറിലെ നാലാം പന്തില്‍ ഷെഫാലി(10 പന്തില്‍ 17) പുറത്താകുമ്പോള്‍ ഇന്ത്യക്ക് 30 റണ്‍സ്. സബ്ബിനേനി മേഘ്നയും(10 പന്തില്‍ 17), ജെമീമ റോഡ്രിഗസും(6 പന്തില്‍ 3), യാസ്തിക ഭാട്ട്യയും(18 പന്തില്‍ 13) വേഗം പുറത്തായെങ്കിലും ഇതിനിടെ 34 പന്തില്‍ 39 റണ്‍സെടുത്ത് മടങ്ങിയ മന്ഥാനയുടെ പ്രകടനം നിർണായകമായി. പിന്നാലെ ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗറും(32 പന്തില്‍ 31*), ദീപ്തി ശർമ്മയും(5 പന്തില്‍ 5*) ചേർന്ന് ഇന്ത്യയെ ജയിപ്പിച്ചു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കന്‍ വനിതകള്‍ ഗംഭീര തുടക്കം ലഭിച്ചിട്ടും 20 ഓവറില്‍ ഏഴ് വിക്കറ്റിന് 125 എന്ന നിലയില്‍ ചുരുങ്ങുകയായിരുന്നു. 14-ാം ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിയുമ്പോള്‍ 87 റണ്‍സുണ്ടായിരുന്നു ലങ്കയ്ക്ക്. ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടുവിനെ പൂജ വസ്ത്രാക്കർ പുറത്താക്കുകയായിരുന്നു. ചമാരി 41 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും സഹിതം 43 റണ്‍സ് നേടി. സഹ ഓപ്പണർ വിഷ്‍മി ഗുണരത്നെ 17-ാം ഓവറിലെ അവസാന പന്തിലാണ് പുറത്തായത്. ഹർമനായിരുന്നു വിക്കറ്റ്. വിഷ്‍മി 50 പന്തില്‍ 40 റണ്‍സെടുത്തു. ഈസമയം ലങ്കന്‍ സ്കോർ 106-2

പിന്നീടങ്ങോട്ട് ലങ്കന്‍ നിരയിലാർക്കും രണ്ടക്കം കാണാനായില്ല. 14 റണ്‍സിനിടെ അഞ്ച് വിക്കറ്റ് ലങ്കന്‍ വനിതകള്‍ക്ക് നഷ്ടമായി. മാധവി(9), കവിഷാ ദില്‍ഹാരി(2), നിലാക്ഷി ഡി സില്‍വ(1), ഹസിനി പെരേര(0), ഒഷഡി രണസിന്‍ഹേ(5), അനുഷ്ക സഞ്ജീവനി(8*), സുഗന്ധിക കുമാരി(1*) എന്നിങ്ങനെയായിരുന്നു സ്കോർ. ഇന്ത്യന്‍ വനിതകള്‍ക്കായി ദീപ്തി ശർമ്മ രണ്ടും രേണുക സിംഗും രാധാ യാദവും പൂജാ വസ്ത്രാക്കറും ഹർമന്‍പ്രീത് കൗറും ഓരോ വിക്കറ്റ് നേടി. 

IRE vs IND : ആവേശപ്പോരിന് പാണ്ഡ്യപ്പട അയർലന്‍ഡില്‍; ടി20 മത്സരങ്ങള്‍ കാണാന്‍ ഈ വഴികള്‍
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍