
മുംബൈ: പ്രഥമ വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ തുടക്കം അത്ര നല്ലതല്ല. കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. ഇന്നലെ മുംബൈ ഇന്ത്യന്‍സിനോടായിരുന്നു പരാജയം. അതും ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വി. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ഹെയ്‌ലി മാത്യൂസാണ് ആര്‍സിബിയെ കൂറ്റന്‍ തോല്‍വിയിലേക്ക് തള്ളിവിട്ടത്. ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരേയും ആര്‍സിബി തോല്‍ക്കുകയുണ്ടായി. ഇതോടെ ട്രോളുമായി ഇറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
പുരുഷ ടീമുമായി താരതമ്യം ചെയ്താണ് ട്രോളുകള്‍ വരുന്നത്. വനിതാ ഐപിഎല്ലിലും ടീമിന്റെ അവസ്ഥ ദയനീയമാണെന്നാണ് ട്രോള്‍മാര്‍ പറയുന്നത്. മുന്‍ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി തുടങ്ങിവച്ചത് സ്മൃതി മന്ദാന തുടരുന്നുവെന്ന ട്രോളുകളാണ് ട്വിറ്ററില്‍ കാണുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം...
മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ആര്‍സിബി 156 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മുംബൈ 14.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹെയ്ലി മാത്യൂസ് (38 പന്തില്‍ 77), നതാലി സ്‌കിവര്‍ (29 പന്തില്‍ 55) എന്നിവരാണ് മുംബൈ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. നേരത്തെ ആര്‍സിബിയുടെ മൂന്ന് വിക്കറ്റെടുക്കാനും ഹെയ്ലിക്ക് സാധിച്ചിരുന്നു. ആര്‍സിബിക്ക് വേണ്ടി റിച്ചാ ഘോഷ് 28 റണ്‍സ് നേടി.
യസ്തിക ഭാട്ടിയുടെ (23) വിക്കറ്റ് മാത്രമാണ് മുംബൈക്ക് നഷ്ടമായത്. മുംബൈക്ക് മികച്ച തുടക്കം നല്‍കിയ ശേഷമാണ് യസ്തിക മടങ്ങിയത്. പുറത്താവുമ്പോള്‍ 19 പന്തില്‍ 23 റണ്‍സെടുത്തിരുന്നു താരം. ഒന്നാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നീട് ഒത്തുചേര്‍ന്ന ഹെയ്ലി- നതാലി സഖ്യം 114 റണ്‍സ് കൂട്ടിചേര്‍ത്തു. ഒരു സിക്സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹെയ്ലിയുടെ ഇന്നിംഗ്സ്. നതാലി ഒമ്പത് ഒരു സിക്സും നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!