Smriti Mandhana injured : ബൗണ്‍സര്‍ ഹെല്‍മറ്റിലിടിച്ചു, സ്മൃതി മന്ദാനക്ക് പരിക്ക്

By Web TeamFirst Published Feb 27, 2022, 6:18 PM IST
Highlights

23 പന്തില്‍ 12 റണ്‍സെടുത്ത് നില്‍ക്കെയാണ് ബൗണ്‍സര്‍ സ്മൃതിയുടെ ഹെല്‍മറ്റില്‍ ഇടിച്ചത്. വൈദ്യ സംഘത്തിന്റെ പരിശോധനക്ക് ശേഷമാണ് സ്മൃതി ഇന്നിങ്‌സ് പൂര്‍ത്തിയാക്കാതെ കയറിയത്.
 

ത്സരത്തിനിടെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് (India Woman cricket team)  ടീം ഓപ്പണിങ് ബാറ്റര്‍ സ്മൃതി മന്ദനക്ക് (Smriti Mandhana) പരിക്കേറ്റു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള (South Africa) സന്നാഹ മത്സരത്തിനിടെയാണ് മന്ദാനക്ക് പരിക്കേറ്റത്.  ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഷബ്‌നിം ഇസ്മയിലിന്റെ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ കൊണ്ട സ്മൃതി ബാറ്റിങ് പൂര്‍ത്തിയാക്കാതെ റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങി. 23 പന്തില്‍ 12 റണ്‍സെടുത്ത് നില്‍ക്കെയാണ് ബൗണ്‍സര്‍ സ്മൃതിയുടെ ഹെല്‍മറ്റില്‍ ഇടിച്ചത്. വൈദ്യ സംഘത്തിന്റെ പരിശോധനക്ക് ശേഷമാണ് സ്മൃതി ഇന്നിങ്‌സ് പൂര്‍ത്തിയാക്കാതെ കയറിയത്.  താരത്തിന് മറ്റ് പ്രശ്‌നങ്ങളിലെന്നും മുന്‍കരുതലെന്ന നിലയിലാണ് റിട്ടയര്‍ ചെയ്തതെന്നും ടീം വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

സന്നാഹ മത്സരത്തില്‍ അവസാനം വരെ പൊരുതി നിന്ന ദക്ഷിണാഫ്രിക്കയെ ഇന്ത്യ രണ്ട് റണ്‍സിനാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 244 റണ്‍സെടുത്തു. വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സെഞ്ച്വറി (114 പന്തില്‍ 103 ) നേടി ടോപ്പ് സ്‌കോററായി. 58 റണ്‍സെടുത്ത യസ്തിക ഭാട്ടിയയും തിളങ്ങി. അക്കൗണ്ട് തുറക്കും മുമ്പേ ക്യാപ്റ്റന്‍ മിഥാലി രാജ് റണ്ണൗട്ടായി. മറുപടി ബാറ്റിംഗില്‍ ശക്തമായി തിരിച്ചടിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്ക്വാദാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. ദക്ഷിണാഫ്രിക്കക്കായി ക്യാപ്റ്റന്‍ സുന്‍ ലൂസ് 94 റണ്‍സെടുത്ത് പൊരുതി. ലോറ വോള്‍വാര്‍ട്ട് 75 റണ്‍സെടുത്ത് പിന്തുണ നല്‍കി.

വനിതാ ഏകദിന റാങ്കിംഗ്; സ്‌മൃതി മന്ഥാനയ്‌ക്ക് നേട്ടം

ദുബായ്: ഐസിസി വനിതാ ഏകദിന റാങ്കിംഗില്‍ ബാറ്റര്‍മാരില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തി ഇന്ത്യയുടെ സ്‌മൃതി മന്ഥാന (Smriti Mandhana). ഒരു സ്ഥാനം മുന്നോട്ടുകയറിയാണ് മന്ഥാന അഞ്ചാമതെത്തിയത്. ഓസ്‌ട്രേലിയയുടെ അലീസ ഹീലിയും (Alyssa Healy) ഇന്ത്യയുടെ മിതാലി രാജും (Mithali Raj) ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തുടരുന്നു. അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാമതെത്തിയ ഓസീസിന്‍റെ ബേത് മൂണിയും (Beth Mooney) ഒരു സ്ഥാനമുയര്‍ന്ന ന്യൂസിലന്‍ഡിന്‍റെ ഏമി സാറ്റെര്‍‌ത്‌വെയ്‌റ്റുമാണ് (Amy Satterthwaite) ആദ്യ അഞ്ചിലുള്ള മറ്റ് ബാറ്റര്‍മാര്‍. 

ബൗളര്‍മാരില്‍ ഓസ്‌ട്രേലിയയുടെ ജെസ് ജോനസനും ഇന്ത്യന്‍ ഇതിഹാസം ജൂലന്‍ ഗോസ്വാമിയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തുടരുമ്പോള്‍ ഇംഗ്ലണ്ടിന്‍റെ സോഫീ എക്കിള്‍‌സ്റ്റണ്‍ ഒരു സ്ഥാനമുയര്‍ന്ന് മൂന്നാമതെത്തി. എക്കിള്‍‌സ്റ്റണിന്‍റെ കരിയറിലെ ഉയര്‍ന്ന റേറ്റിംഗാണിത്. അതേസമയം ഓസീസിന്‍റെ മെഗന്‍ ഷൂട്ട് ഒരുസ്ഥാനം താഴേക്കിറങ്ങി. ദക്ഷിണാഫ്രിക്കയുടെ ഷബ്‌നിം ഇസ്‌മായിലാണ് അഞ്ചാമത്. ആദ്യ പത്തില്‍ ജൂലനെ കൂടാതെ മറ്റ് ഇന്ത്യന്‍ ബൗളര്‍മാരാരുമില്ല. 

ഓള്‍റൗണ്ടര്‍മാരില്‍ ഓസ്‌ട്രേലിയയുടെ എലീസ് പെറി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 2021 സെപ്റ്റംബറില്‍ ഇന്ത്യക്കെതിരായ പരമ്പരയോടെ എലിസി രണ്ടാം സ്ഥാനത്തേക്ക് താഴ്‌ന്നിരുന്നു. ബൗളര്‍മാരില്‍ ഏഴ് സ്ഥാനങ്ങളുയര്‍ന്ന് ഒന്‍പതാമെത്തിയതും പെറിയുടെ സവിശേഷതയാണ്. ഇംഗ്ലണ്ടിന്‍റെ നാടലീ സൈവര്‍, ദക്ഷിണാഫ്രിക്കയുടെ മാരിസാന്‍ കാപ്പ്, ഇന്ത്യയുടെ ദീപ്‌തി ശര്‍മ്മ, ഇംഗ്ലണ്ടിന്‍റെ കാതറിന്‍ ബ്രണ്ട് എന്നിവരാണ് ഓള്‍റൗണ്ടര്‍മാരില്‍ പെറിക്ക് പിന്നില്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. 

click me!