കോലിയെയും സെവാഗിനെയും പിന്നിലാക്കി സ്മൃതി മന്ദാന, നേടിയത് ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ താരത്തിന്‍റെ അതിവേഗ സെഞ്ചുറി

Published : Sep 20, 2025, 07:40 PM IST
Smriti Mandhana-Virat Kohli

Synopsis

ഓസ്ട്രേലിയക്കെതിരെ 50 പന്തിൽ സെഞ്ചുറി നേടിയ സ്മൃതി മന്ദാന സ്വന്തമാക്കിയത് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഏകദിന സെഞ്ചുറി. മന്ദാനയുടെ കരിയറിലെ പതിമൂന്നാം ഏകദിന സെഞ്ചുറിയാണ് ഇന്ന് ഓസ്ട്രേലിയക്കെതിരെ നേടിയത്.

ദില്ലി: ഓസ്ട്രേലിയക്കെതിരായ വനിതാ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 50 പന്തില്‍ സെഞ്ചുറി തികച്ച ഇന്ത്യയുടെ സ്മൃതി മന്ദാന കുറിച്ചത് അപൂര്‍വ റെക്കോര്‍ഡ്. പുരുഷ-വനിതാ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയും വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുമാണ് മന്ദാന ഇന്ന് സ്വന്തം പേരിലാക്കിയത്. പുരുഷ ക്രിക്കറ്റിലെ ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ സെഞ്ചുറി വിരാട് കോലിയുടെ പേരിലായിരുന്നു. 2013ല്‍ ജയ്പൂരില്‍ ഓസ്ട്രേലിയക്കെതിരെ 52 പന്തില്‍ സെഞ്ചുറി നേടിയാണ് കോലി ഏകദിന ക്രിക്കറ്റിലെ ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

കോലിയും സെവാഗും പിന്നിൽ

ഇന്ന് 50 പന്തില്‍ സെഞ്ചുറി തികച്ചതോടെ കോലിയെയും മന്ദാന പിന്നിലാക്കി. 2009ല്‍ ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡിനെതിരെ വീരേന്ദര്‍ സെവാഗ് 60 പന്തില്‍ സെഞ്ചുറി നേടിയതായിരുന്നു പുരുഷ ക്രിക്കറ്റില ഇന്ത്യൻ താരത്തിന്‍റെ രണ്ടാമത്തെ വേഗമേറിയ ഏകദിന സെഞ്ചുറി. ഓസ്ട്രേലിയക്കെതിരെ 2013ല്‍ വിരാട് കോലി 61 പന്തിലും ന്യൂസിലന്‍ഡിനെതിരെ മുഹമ്മദ് അസറുദ്ദീന്‍ 1988ല്‍ 62 പന്തിലും നെതര്‍ലന്‍ഡ്സിനെതിരെ കെ എല്‍ രാഹുല്‍ 2023ല്‍ 62 പന്തിലും ഏകദിന സെഞ്ചുറിയിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരെയെല്ലാം നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് മന്ദാന ഇന്ന് പുറത്തെടുത്തത്.

സ്മൃതിയുടെ തുടര്‍ച്ചയായ രണ്ടാം ഏകദിന സെഞ്ചുറിയും ഈ വര്‍ഷത്തെ നാലാം സെഞ്ചുറിയുമാണിത്. ഇതോടെ തുടര്‍ച്ചയായി രണ്ട് വര്‍ഷം നാലു ഏകദിന സെഞ്ചുറികള്‍ വീതം നേടുന്ന ആദ്യ താരമായി സ്മൃതി മാറി. ഏകദിന ക്രിക്കറ്റില്‍ ഏറ്റവം കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരങ്ങളില്‍ ടാമി ബ്യൂമോണ്ടിനെ മറികടന്ന് സ്മൃതി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. സ്മൃതിയുടെ കരിയറിലെ പതിമൂന്നാം സെഞ്ചുറിയാണിത്. 13 സെഞ്ചുറി നേടിയിട്ടുള്ള സൂസി ബേറ്റ്സുും സ്മൃതിക്കൊപ്പമുണ്ട്. 15 സെഞ്ചുറി നേടിയിട്ടുള്ള മെഗ് ലാനിംഗ് ആണ് ഒന്നാമത്.

വനിതാ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണ് സ്മൃതി ഇന്ന് ഓസിസിനെതിരെ നേടിയത്. 45 പന്തില്‍ സെഞ്ചുറി നേടിയ മെഗ് ലാനിംഗിന്‍റെ പേരിലാണ് വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ്. വനിതാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും വേഗമേറിയ മൂന്ന് സെഞ്ചുറികളും ഇപ്പോള്‍ സ്മൃതിയുടെ പേരിലാണ്. ഓസീസിനെതിരെ 63 പന്തില്‍ 125 റണ്‍സെടുത്ത് പുറത്തായ മന്ദാന 17 ഫോറും അഞ്ച് സിക്സും പറത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല