ഗ്രൗണ്ടിൽ അപ്രതീക്ഷിതമായി ഇഴഞ്ഞെത്തി അതിഥി! പാമ്പിനെ കണ്ട് പകച്ച് രോഹിതും രാഹുലും, മത്സരം തടസപ്പെട്ടു! വീഡിയോ

By Web TeamFirst Published Oct 2, 2022, 8:04 PM IST
Highlights

ഗ്രൗണ്ട് സ്റ്റാഫുകളെത്തി പാമ്പിനെ നീക്കിയ ശേഷമാണ് കളി പുനഃരാരംഭിച്ചത്. പാമ്പ് ഗ്രൗണ്ടിൽ ഇഴഞ്ഞു നീങ്ങുന്നതിന്‍റെയും വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിട്ടുണ്ട്

ഗുവാഹത്തി: ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ടി 20 പോരാട്ടത്തിനിടയിലേക്ക് ഗ്രൗണ്ടിലേക്ക് അപ്രതീക്ഷതമായെത്തിയ അതിഥിയെ കണ്ട് താരങ്ങൾ ഒന്നടങ്കം പകച്ചുപോയി. പോരാട്ടം മുറുകവെ കളിക്കളത്തിലേക്ക് ഇഴഞ്ഞെത്തിയ അതിഥി ഒരു പാമ്പായിരുന്നു. ക്രീസിലുണ്ടായിരുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും കെ എൽ രാഹുരും ദക്ഷിണാഫ്രിക്കൻ താരങ്ങളും പാമ്പ് ഇഴഞ്ഞു വരുന്നത് കണ്ട് കുറച്ചുനേരം പകച്ചുപോയി. പാമ്പ് ഗ്രൗണ്ടിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കളി കുറച്ചുനേരം തടസപ്പെട്ടു. പിന്നെ ഗ്രൗണ്ട് സ്റ്റാഫുകളെത്തി പാമ്പിനെ നീക്കിയ ശേഷമാണ് കളി പുനഃരാരംഭിച്ചത്. പാമ്പ് ഗ്രൗണ്ടിൽ ഇഴഞ്ഞു നീങ്ങുന്നതിന്‍റെയും ഗ്രൗണ്ട് സ്റ്റാഫുകൾ ബക്കറ്റും കമ്പും വെള്ളവുമായെല്ലാം വരുന്നതിന്‍റെയടക്കം വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിട്ടുണ്ട്.

 

my ex on the field pic.twitter.com/x4HDpQvxe5

— Seth (@Sethinion)

കെ എല്‍ രാഹുല്‍-രോഹിത് ശര്‍മ്മ ബാറ്റിംഗ് ഷോ; ടി20യില്‍ പുതിയ റെക്കോര്‍ഡ്

അതേസമയം ഇടയ്ക്ക് പാമ്പ് ശല്യമുണ്ടായെങ്കിലും കളി പുനഃരാരംഭിച്ചപ്പോൾ ഇന്ത്യ റൺ  മഴ തീർക്കുകയായിരുന്നു. കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും തുടക്കമിട്ട വെടിക്കെട്ട് സൂര്യകുമാര്‍ യാദവും വിരാട് കോലിയും ദിനേശ് കാര്‍ത്തിക്കും പൂര്‍ത്തിയാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യില്‍ ഇന്ത്യ വമ്പൻ സ്കോറാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 237 റണ്‍സ് അടിച്ചുകൂട്ടി. കെ എല്‍ രാഹുല്‍ ( 57 ), രോഹിത് ശര്‍മ്മ ( 43 ), സൂര്യകുമാര്‍ യാദവ് ( 61 ), വിരാട് കോലി ( 49* ), കാർത്തിക്ക്  (17* ) എന്നിവരുടെ തക‍ർപ്പനടിയാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 20 ഓവറിൽ ഹിറ്റ്മാനും സംഘവും അടിച്ചെടുത്തത് 237 റണ്‍സാണ്. മത്സരം ജയിച്ചാൽ പരമ്പര ഇന്ത്യക്ക് സ്വന്തമാകും.

'കാശില്ല, കാമുകിക്കൊപ്പം കറങ്ങണം', 300 രൂപ നൽകി സഹായിക്കണമെന്ന് ആരാധകൻ, അമിത് മിശ്ര ചെയ്തത്!

click me!