ജഡേജ മടക്കിയത് സ്മിത്തും ലബുഷെയ്‌നുമടക്കം അഞ്ച് പേരെ! തിരിച്ചുവരവ് കൊട്ടിഘോഷിച്ച് ക്രിക്കറ്റ് ലോകം

Published : Feb 09, 2023, 02:57 PM IST
ജഡേജ മടക്കിയത് സ്മിത്തും ലബുഷെയ്‌നുമടക്കം അഞ്ച് പേരെ! തിരിച്ചുവരവ് കൊട്ടിഘോഷിച്ച് ക്രിക്കറ്റ് ലോകം

Synopsis

കഴിഞ്ഞ ഏഷ്യാകപ്പിനിടെയാണ് ജഡേജയുടെ കാല്‍മുട്ടിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ ശസ്ത്രക്രിയയും വേണ്ടിവന്നു. ഇതിനിടെ ടി20 ലോകകപ്പും ജഡേജയ്ക്ക് നഷ്ടമായി. നാഷണല്‍ ക്രിക്കറ്റ് അക്കാദമയില്‍ പരിചരണത്തിലും പരിശീലനത്തിനും ശേഷം ഫിറ്റ്‌നെസ് വീണ്ടെടുത്ത ജഡേജ ഒരു രഞ്ജി ട്രോഫി മത്സരത്തിലും കളിച്ചു.

നാഗ്പൂര്‍: അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് രവീന്ദ്ര ജഡേജ ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സി അണിയുന്നത്. ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുയാണ് ജഡേജ. നാഗ്പൂരില്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇതുവരെ അഞ്ച് വിക്കറ്റ് വീഴ്ത്താന്‍ താരത്തിനായി. മര്‍നസ് ലബുഷെയ്ന്‍ (49), മാറ്റ് റെന്‍ഷ്വൊ (0), സ്റ്റീവന്‍ സ്മിത്ത് (37), ടോഡ് മര്‍ഫി (0), പീറ്റന്‍ ഹാന്‍ഡ്‌കോംപ് (31) എന്നിവരെയാണ് ജഡേജ പുറത്താക്കിയത്.

കഴിഞ്ഞ ഏഷ്യാകപ്പിനിടെയാണ് ജഡേജയുടെ കാല്‍മുട്ടിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ ശസ്ത്രക്രിയയും വേണ്ടിവന്നു. ഇതിനിടെ ടി20 ലോകകപ്പും ജഡേജയ്ക്ക് നഷ്ടമായി. നാഷണല്‍ ക്രിക്കറ്റ് അക്കാദമയില്‍ പരിചരണത്തിലും പരിശീലനത്തിനും ശേഷം ഫിറ്റ്‌നെസ് വീണ്ടെടുത്ത ജഡേജ ഒരു രഞ്ജി ട്രോഫി മത്സരത്തിലും കളിച്ചു. തമിഴ്‌നാടിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. ഇപ്പോള്‍ ഓസീനിനെതിരെ ആദ്യ ടെസ്റ്റിലും സൗരാഷ്ട്ര താരം മികവ് തുടരുന്നു. 46 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ജഡേജ അഞ്ച് വിക്കറ്റെടുത്തത്. ഇതോടെ ജഡ്ഡുവിനെ പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. ചില ട്വീറ്റുകള്‍ വായിക്കാം...

ജഡേജയുടെ ബൗളിംഗ് കരുത്തില്‍ ഓസീസ് 63.5 ഓറില്‍ 177ന് എല്ലാവരും പുറത്തായിരുന്നു. ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പങ്കിട്ടു. 49 റണ്‍സ് നേടിയ ലബുഷെയ്‌നാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ക്യാരി (36), ഹാന്‍ഡ്‌കോംപ് (31), സ്മിത്ത് (37) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. 

നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രേയസ് അയ്യര്‍ക്ക് പകരം സൂര്യകുമാറിന് അവസരം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. സൂര്യക്കൊപ്പം കെ എസ് ഭരതും ടെസ്റ്റില്‍ അരങ്ങേറി. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ പുറത്തിരുന്നു. കാറപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറാണ് ഭരത്. ഇഷാന്‍ കിഷന്‍ ടെസ്റ്റ്  അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം. 

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ആദ്യം അഭിനന്ദനം, പിന്നാലെ ബൗള്‍ഡ്! അമ്പരപ്പ് മാറാതെ സ്മിത്ത്; ഓസീസ് താരത്തെ പുറത്താക്കിയ ജഡേജയുടെ പന്ത്- വീഡിയോ

PREV
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍