Asianet News MalayalamAsianet News Malayalam

ആദ്യം അഭിനന്ദനം, പിന്നെ ബൗള്‍ഡ്! അമ്പരപ്പ് മാറാതെ സ്മിത്ത്; ഓസീസ് താരത്തെ പുറത്താക്കിയ ജഡേജയുടെ പന്ത്- വീഡിയോ

സ്മിത്തിനെ പുറത്താക്കിയതായിരുന്നു ഹൈലൈറ്റ്. മനോഹരമായ പന്തില്‍ സ്മിത്തിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. ജഡേജയെ നേരിടാന്‍ സ്മിത്ത് തുടക്കം മുതല്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഒരുപന്ത് നേരിടുന്നതില്‍ സ്മിത്ത് പരാജയപ്പെട്ടപ്പോള്‍ ജഡേജയെ അഭിനന്ദിക്കാനും സ്മിത്ത് മറന്നില്ല.

watch video steven smith stunned after ravindra jadeja bowled him in nagpur saa
Author
First Published Feb 9, 2023, 1:32 PM IST

നാഗ്പൂര്‍: അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍. ഓസീസിനെതിരെ നാഗ്പൂര്‍ ടെസ്റ്റില്‍ പ്രധാന മൂന്ന് വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. ആദ്യ സെഷനില്‍ രണ്ടിന് 76 എന്ന നിലയിലായിരുന്നു ഓസസീനെ അഞ്ചിന് 105 എന്ന നിലയിലേക്ക് തള്ളിവിടാന്‍ ജഡേജയ്ക്കായിരുന്നു. മര്‍നസ് ലബുഷെയ്ന്‍ (49), മാറ്റ് റെന്‍ഷ്വൊ (0), സ്റ്റീവന്‍ സ്മിത്ത് (37) എന്നിവരെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഓസീസിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ലബുഷെയ്‌നെ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ റെന്‍ഷ്വൊയെ വിക്കറ്റിന് മുന്നില്‍ കുടുക്കാനും ജഡേജയ്ക്കായി.

സ്മിത്തിനെ പുറത്താക്കിയതായിരുന്നു ഹൈലൈറ്റ്. മനോഹരമായ പന്തില്‍ സ്മിത്തിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. ജഡേജയെ നേരിടാന്‍ സ്മിത്ത് തുടക്കം മുതല്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഒരുപന്ത് നേരിടുന്നതില്‍ സ്മിത്ത് പരാജയപ്പെട്ടപ്പോള്‍ ജഡേജയെ അഭിനന്ദിക്കാനും സ്മിത്ത് മറന്നില്ല. എന്നാല്‍ അധികം വൈകാതെ സ്മിത്ത് ജഡേജയ്ക്ക് മുന്നില്‍ തന്നെ കീഴടങ്ങി. സ്മിത്തിന്റെ കാലിനും ബാറ്റിനുമിടയിലൂടെ പോയ പന്ത് ഓഫ് സ്റ്റംപ് തെറിപ്പിച്ചു. അമ്പരപ്പോടെ അല്‍പനേരം ക്രീസില്‍ നിന്ന സ്മിത്തിന് അധികം വൈകാതെ മടങ്ങേണ്ടി വന്നു. വീഡിയോ കാണാം...

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചിന് 148 എന്ന നിലയിലാണ് ഓസീസ്. പീറ്റര്‍ ഹാന്‍ഡ്‌കോംപ് (23), അലക്‌സ് ക്യാരി (22) എന്നിവരാണ് ക്രീസില്‍. ആദ്യ സെഷനില്‍ ഡേവിഡ് വാര്‍ണറും (1), ഉസ്മാന്‍ ഖവാജയും പുറത്തായിരുന്നു. ഖവാജയെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. വാര്‍ണര്‍ ഷമിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. വാര്‍ണറെ പുറത്താക്കിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ ഷമിക്കായി.

400 ക്ലബിലെത്തുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ പേസറായി ഷമി. കപില്‍ ദേവ്, സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ്, ഇഷാന്ത ശര്‍മ എന്നിവരാണ് 400 വിക്കറ്റ് നേടിയ ഇന്ത്യന്‍ പേസര്‍മാര്‍. ഇക്കൂട്ടത്തില്‍ ഷമിക്കാണ് മികച്ച ശരാശരിയുള്ളത്. 26.95 ശരാശരിയിലാണ് താരം വിക്കറ്റ് വേട്ട നടത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റ് നേടുന്ന ഒമ്പാതമത്തെ ഇന്ത്യന്‍ താരമാണ് ഷമി. ലോകത്തെ 56-ാം താരവും.

കപില്‍ ദേവ് നയിക്കുന്ന എലൈറ്റ് പട്ടികയില്‍ മുഹമ്മദ് ഷമിയും; നേട്ടം വാര്‍ണറുടെ വിക്കറ്റിന് ശേഷം

Follow Us:
Download App:
  • android
  • ios