Asianet News MalayalamAsianet News Malayalam

രോഹിത്തിന്റെ നിര്‍ദേശം സഞ്ജു ഐപിഎല്ലില്‍ നടപ്പാക്കി! തിരിച്ചുവരവിന് പിന്നിലെ കഥ വിശദീകരിച്ച് ചാഹല്‍

സഞ്ജു മനോഹരമായി ചാഹലിനെ ഉപയോഗിച്ചു. ചാഹലിന്റെ പ്രകടനം നിര്‍ണായകമായപ്പോള്‍ ടീം ഫൈനലിലെത്തുകയും ചെയ്തു. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടെങ്കിലും സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം ചാഹലായി മാറി.

Yuzvendra Chahal on how Sanju and Rohit helped him back to form
Author
Mumbai, First Published Aug 20, 2022, 11:50 AM IST

മുംബൈ: കഴിഞ്ഞ ടി20 ലോകകപ്പില്‍ നിന്ന് ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലിനെ ഒഴിവാക്കിയത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. താരത്തിന്റെ അഭാവം നന്നായി ബാധിക്കുകയും ചെയ്തു. ഫലത്തില്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുകയും ചെയ്തു. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോടും പിന്നീട് ന്യൂസിലന്‍ഡിനോടും തോറ്റാണ് ഇന്ത്യ പുറത്താവുന്നത്. പിന്നീട് ടീമിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ താരമാണ് ചാഹല്‍. 

ഇക്കഴിഞ്ഞ ഐപിഎല്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവില്‍ നിര്‍ണായക പങ്കുവഹിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരത്തെ താരലേലത്തിന് മുമ്പ് ഒഴിവാക്കിയിരുന്നു. മലയാളി താരം സഞ്ജു സാംസണിന്റെ കീഴില്‍ ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സായിരുന്നു ചാഹലിന്റെ അടുത്ത സ്‌റ്റോപ്പ്. സഞ്ജു മനോഹരമായി ചാഹലിനെ ഉപയോഗിച്ചു. ചാഹലിന്റെ പ്രകടനം നിര്‍ണായകമായപ്പോള്‍ ടീം ഫൈനലിലെത്തുകയും ചെയ്തു. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടെങ്കിലും സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം ചാഹലായി മാറി.

തിരിച്ചുവരവില്‍ ചാഹല്‍ രണ്ട് പേരോടാണ് കടപ്പെട്ടിരിക്കുന്നത്. ഒന്ന് സഞ്ജുവിനോടും മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടും അതിനുള്ള കാരണം ചാഹല്‍ വിവരിക്കുന്നുണ്ട്. ഐപിഎല്ലിന് മുമ്പ് രോഹിത് ചില കാര്യങ്ങള്‍ നിര്‍ദേശിച്ചിരുന്നുവെന്നാണ് ചഹാല്‍ പറയുന്നത്. അദ്ദേഹത്തിന്റെ വിശദീകരണമിങ്ങനെ. ''ഐപിഎല്ലിന് മുമ്പ് ഞാനും രോഹിത് ശര്‍മയുമായി സംസാരിച്ചു. പവര്‍പ്ലേയിലും അവസാന ഓവറുകളിലും പന്തെറിയാന്‍ രോഹിത് നിര്‍ദേശിച്ചു. ഇക്കാര്യം ഞാന്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണുമായി പങ്കുവച്ചിരുന്നു. സഞ്ജു നിര്‍ദേശം സ്വീകരിക്കുകയും ചെയ്തു. പിന്നീട് ഇത്തരം സാഹചര്യങ്ങളില്‍ പന്തെറിയുമ്പോള്‍ എന്റെ ആത്മവിശ്വാസം വര്‍ധിച്ചിരുന്നു.'' ചാഹല്‍ പറഞ്ഞു.

കോലിക്കും സച്ചിനുമില്ലാത്ത അപൂര്‍വ റെക്കോര്‍ഡ്! ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കുമോ? ഇപ്പോഴത്തെ ഫോമില്‍ സാധിക്കും

ഏഷ്യാകപ്പിനൊരുങ്ങുകയാണിപ്പോള്‍ ചാഹല്‍. ഈമാസം 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷമാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. അന്ന് പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. അന്നേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയാണ് ഇന്ത്യ ഇറങ്ങുന്നത്.

എനിക്കെതിരെ കാലനക്കാന്‍ പോലും ലോകോത്തര താരങ്ങള്‍ പേടിച്ചു, സച്ചിനൊഴികെ! വിശദീകരിച്ച് അക്തര്‍

Follow Us:
Download App:
  • android
  • ios