ഋഷഭ് പന്തിന് പൂര്‍ണ പിന്തുണയുമായി വീണ്ടും ഗാംഗുലി

By Web TeamFirst Published Jan 7, 2020, 5:45 PM IST
Highlights

ധോണിയുടെ ഭാവി സംബന്ധിച്ച ചോദ്യത്തിന് അതെല്ലാം വ്യക്തിപരമായ ചര്‍ച്ചകളാണെന്നും കളിക്കാരും മാനേജ്മെന്റും ചര്‍ച്ച് ചെയ്ത് തീരുമാനിക്കേണ്ട കാര്യങ്ങളാണെന്നും ഗാംഗുലി.

ദില്ലി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഋഷഭ് പന്തിനെ പിന്തുണച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പന്ത് പ്രത്യേക പ്രതിഭയുള്ള കളിക്കാരനാണെന്ന് ഗാംഗുലി പറഞ്ഞു. ടീം സെലക്ഷന്‍ സെലക്ടര്‍മാരുടെ കൈയിലുള്ള കാര്യമാണ്. അതെന്തായാലും പന്ത് സ്പെഷല്‍ കളിക്കാരനാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സരങ്ങളിലും പന്തിന്റെ പ്രകടനം നമ്മള്‍ കണ്ടതാണ്. ടെസ്റ്റ് ക്രിക്കറ്റിലും പന്തിന്റെ പ്രകടനം മെച്ചപ്പെട്ടതാണ്. എങ്കിലും സെലക്ഷന്റെ കാര്യങ്ങള്‍ അന്തിമമായി സെലക്ടര്‍മാരുടെ കൈയിലാണെന്നും ഗാംഗുലി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

വരാനിരിക്കുന്ന പരമ്പരകളില്‍ കൂടുതല്‍ ഡേ നൈറ്റ് ടെസ്റ്റുകള്‍ കളിക്കുമോ എന്ന ചോദ്യത്തിന് അത് മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളുമായി ചര്‍ച്ച ചെയ്ത് തിരുമാനിക്കേണ്ട കാര്യമാണെന്ന് ഗാംഗുലി പറഞ്ഞു. എന്തായാലും ഡേ നൈറ്റ് ടെസ്റ്റിന് ഇന്ത്യയില്‍ വന്‍ പിന്തുണയാണ് ലഭിച്ചതെന്നും ഗാംഗുലി വ്യക്തമാക്കി. ധോണിയുടെ ഭാവി സംബന്ധിച്ച ചോദ്യത്തിന് അതെല്ലാം വ്യക്തിപരമായ ചര്‍ച്ചകളാണെന്നും കളിക്കാരും മാനേജ്മെന്റും ചര്‍ച്ച് ചെയ്ത് തീരുമാനിക്കേണ്ട കാര്യങ്ങളാണെന്നും ഗാംഗുലി പറഞ്ഞു.

വിക്കറ്റിന് പിന്നിലും മുന്നിലും ഋഷഭ് പന്ത് മോശം പ്രകടനം തുടര്‍ന്ന സാഹചര്യത്തില്‍ മലയാളി താരം സഞ്ജു സാംസണെ സെലക്ടര്‍മാര്‍ ടീമിലെടുത്തെങ്കിലും ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസുമെനിതാരയ പരമ്പരകളില്‍ ഒന്നില്‍ പോലും സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല.

click me!