Latest Videos

Sourav Ganguly : ബിസിസിഐ അധ്യക്ഷസ്ഥാനം രാജിവെക്കുമെന്ന വാര്‍ത്ത തള്ളി ഗാംഗുലി; ഇനി പുതിയ സംരംഭവും

By Sajish AFirst Published Jun 1, 2022, 11:22 PM IST
Highlights

ഒരുപാട് പേര്‍ക്ക് സഹായകരമാകുന്ന പുതിയൊരു സംരംഭം തുടങ്ങാനാണ് ഇനി ഞാന്‍ ആലോചിക്കുന്നുവെന്ന് ഗാംഗുലി ട്വീറ്റില്‍ പറഞ്ഞിരുന്നു. ഇതോടെ ഗാംഗുലി അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നു.

കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷസ്ഥാനം ഒഴിയുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് സൗരവ് ഗാംഗുലി തന്നെ രംഗത്ത്. ഒരുപാട് പേര്‍ക്ക് സഹായകരമാകുന്ന പുതിയൊരു സംരംഭം തുടങ്ങാനാണ് ഇനി ഞാന്‍ ആലോചിക്കുന്നുവെന്ന് ഗാംഗുലി ട്വീറ്റില്‍ പറഞ്ഞിരുന്നു. ഇതോടെ ഗാംഗുലി അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. ഇപ്പോഴതിന് സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. 

pic.twitter.com/JrHOVvH3Vi

— Sourav Ganguly (@SGanguly99)

ഗാംഗുലിയുടെ വാക്കുകള്‍... ''ഞാന്‍ ബിസിസിഐ അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവച്ചിട്ടില്ല. ലോകത്തുള്ളവര്‍ക്കെല്ലാം സഹായകമാകുന്ന ഒരു എഡ്യൂക്കേഷന്‍ ആപ്പ് തുടങ്ങാനിരിക്കുകയാണ്. പുറത്തുവന്ന വാര്‍ത്തകളില്‍ വസ്തുതയില്ല.'' ഗാംഗുലി വ്യക്തമാക്കി. നേരത്തെ, ബിസിസിഐ സെക്രട്ടറി ജയ് ഷായും ഗാംഗുലി ബിസിസിഐ അധ്യക്ഷസ്ഥാനം രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ട് തള്ളിയിരുന്നു. ഗാംഗുലിയുടെ ട്വീറ്റ് വന്നതിന് പിന്നാലെയാണ് ജയ് ഷാ ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ട്വീറ്റ് ചെയ്തിതിരുന്നു.

'നിസ്വാര്‍ത്ഥമായാണ് അവന്‍ കളിച്ചത്, എല്ലാം ടീമിന് വേണ്ടി'; സഞ്ജുവിനെ വാനോളം പുകഴ്ത്തി മുന്‍ വിക്കറ്റ് കീപ്പര്‍

ഗാംഗുലി വൈകിട്ട് പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ പൂര്‍ണരൂപം. ''1992ല്‍ തുടങ്ങിയ എന്റെ ക്രിക്കറ്റ് യാത്ര 2002ലെത്തുമ്പോള്‍ 30-ാം വര്‍ഷത്തിലെത്തിയിരിക്കുന്നു. ക്രിക്കറ്റ് എനിക്ക് ഒരുപാട് കാര്യങ്ങള്‍ നല്‍കി. അതിലേറ്റവും പ്രധാനം നിങ്ങളുടെ എല്ലാവരുടെയും പിന്തുണയാണ്. എന്റെ ഈ യാത്രയില്‍ പിന്തുണക്കുകയും എന്നെ ഈ നിലയിലെത്താന്‍ പ്രാപ്തനാക്കുകയും ചെയ്ത ഓരോരുത്തര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. ഒരുപാട് പേര്‍ക്ക് സഹായകരമാകുന്ന പുതിയൊരു സംരംഭം തുടങ്ങാനാണ് ഇനി ഞാന്‍ ആലോചിക്കുന്നത്. എന്റെ ജീവിതത്തിന്റെ പുതിയ അധ്യായത്തില്‍ നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു''- ഗാംഗുലി കുറിച്ചിട്ടു. 

'ഡെത്ത് ഓവറുകളില്‍ അവര്‍ പൊട്ടിത്തെറിക്കും'; ഹാര്‍ദിക്- പന്ത് എന്നിവരുടെ ബാറ്റിംഗ് പൊസിഷനെ കുറിച്ച് ഗവാസ്‌കര്‍

തൊട്ടുപിന്നാലെയാണ് ഗാംഗുലി ബിസിസിഐ അധ്യക്ഷസ്ഥാനം രാജിവെക്കുന്നുവെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിനിടെ അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

click me!