Latest Videos

ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങല്‍ ഒരിക്കലും ഇന്ത്യയില്‍ നടത്താനാവില്ല: സൗരവ് ഗാംഗുലി

By Web TeamFirst Published May 10, 2021, 9:03 PM IST
Highlights

ഇതിനിടെ ഗാംഗുലി മറ്റൊരു കാര്യം വ്യക്തമാക്കി. ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് ഗാംഗുലി പറയുന്നത്. സ്‌പോര്‍ട്‌സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്.
 

കൊല്‍ക്കത്ത: 31 മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഐപിഎല്‍ നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതോടെയാണ് തീരുമാനമുണ്ടായത്. ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് ചില രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ട്, ശ്രീലങ്ക, യുഎഇ എന്നിവരാണ് മുന്നോട്ടുവന്നത്.

എന്നാല്‍ ബിസിസിഐ ഇതിനോട് പ്രതികരിച്ചിട്ടൊന്നുമില്ല. ജൂണ്‍ 18നാണ് ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നേരില്‍ കാണാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ്ഷായും ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ആ സയമം ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടത്തുമോയെന്നുള്ള കാര്യം ഇസിബിയുമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

ഇതിനിടെ ഗാംഗുലി മറ്റൊരു കാര്യം വ്യക്തമാക്കി. ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് ഗാംഗുലി പറയുന്നത്. സ്‌പോര്‍ട്‌സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്. ''ഇനിയും താരങ്ങളെ 14 ദിവസത്തെ ക്വാറന്റീനില്‍ പ്രവേശിച്ചിപ്പിക്കാന്‍ കഴിയില്ല. അത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരിക്കലും ഇന്ത്യയില്‍ ഐപിഎല്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല.'' ഗാംഗുലി പറഞ്ഞു.

ജൂലൈയില്‍ ഇന്ത്യന്‍ ടീം ശ്രീലങ്കന്‍ പര്യടനം നടത്തുമെന്നും ഗാംഗുലി വ്യക്തമാക്കി. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ഇന്ത്യയുടെ രണ്ടാം നിരയെയാണ് ലങ്കയിലേക്ക് അയക്കുക.

click me!