ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇശാന്ത് ശര്‍മയും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

Published : May 10, 2021, 06:21 PM ISTUpdated : May 10, 2021, 06:27 PM IST
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇശാന്ത് ശര്‍മയും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

Synopsis

ഇരുവരും ആദ്യ ഡോസ് സ്വീകരിച്ച വിവരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഭാര്യ പ്രതിമ സിംഗിനൊപ്പമാണ് ഇശാന്ത് വാക്‌സിന്‍ സ്വീകരിച്ചത്. എല്ലാവരും എത്രയും വാക്‌സിനേഷന്‍ നടത്തണമെന്ന് ഇരുവരും നിര്‍ദേശിച്ചു.

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പേസര്‍ ഇശാന്ത് ശര്‍മയും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇരുവരും ആദ്യ ഡോസ് സ്വീകരിച്ച വിവരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഭാര്യ പ്രതിമ സിംഗിനൊപ്പമാണ് ഇശാന്ത് വാക്‌സിന്‍ സ്വീകരിച്ചത്. എല്ലാവരും എത്രയും വാക്‌സിനേഷന്‍ നടത്തണമെന്ന് ഇരുവരും നിര്‍ദേശിച്ചു.

ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, പേസര്‍ ഉമേഷ് യാദവ്, നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം ഓപ്പണര്‍ ശിഖര്‍ ധവാന്‍ എന്നിവര്‍ നേരത്തെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ജൂണ്‍ രണ്ടിനാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് പരമ്പരയ്ക്കുമായി ഇന്ത്യന്‍ യാത്ര തിരിക്കുന്നത്.

ഇവിടെ എട്ട് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടീം 20 അംഗ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുക. അവിടെ ത്തെിയ ശേഷം 10 ദിവസത്തെ ക്വാറന്റീനിന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇക്കാലളവില്‍  ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലനം നടത്താനുളള സൗകര്യവും ഒരുക്കും.

ജൂണ്‍ 18നാണ് ന്യൂസിലന്‍ഡിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. സതാംപ്ടനാണ് വേദി. ഓ?ഗസ്റ്റ് നാലു മുതല്‍ ആറ് വരെ നോട്ടിംഗ്ഹാമിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. 12-16വരെ ലോര്‍ഡ്‌സില്‍ രണ്ടാം ടെസ്റ്റും 25-29 ലീഡ്‌സില്‍ മൂന്നാം ടെസ്റ്റും സെപ്റ്റംബര്‍ 2 -6 ഓവലില്‍ നാലാം ടെസ്റ്റും 10-14 മാഞ്ചസ്റ്ററില്‍ അഞ്ചാം ടെസ്റ്റും നടക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍