
ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സി വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. കോലി നയിച്ച റോയല്‍ ചലഞ്ചേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് ആദ്യം പുറത്താകുന്ന ടീമുമായി. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അവര്‍ക്ക് ഒമ്പത് പോയിന്റ് മാത്രമാണുള്ളത്. ക്യാപ്റ്റനെന്ന രീതിയില്‍ കോലി പരാജയമായിരുന്നുവെന്ന് പലയിടങ്ങളില്‍ നിന്നും അഭിപ്രായമുണ്ടായി.
എന്നാല്‍ കോലിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ദാദ തുടര്‍ന്നു... കോലിയുടെ നായകത്വത്തെ അസാധാരണമെന്ന് വിളിക്കണം. ''ഇന്ത്യയോടൊപ്പം അദ്ദേഹത്തിന്റെ റെക്കോഡ് അത്ഭുതപ്പെടുത്തുന്നതാണ്. ട്വന്റി20 മത്സരങ്ങളിലെ ക്യാപ്റ്റന്‍സി വച്ച് കോലിയെ അളക്കരുത്. കോലി എന്നെക്കാള്‍ മികച്ചവനാണ്.''
നേരത്തെ, ലോകകപ്പില്‍ വിജയ് ശങ്കര്‍ നന്നായി പന്തെറിയുമെന്നും ഗാംഗുലി പറഞ്ഞിരുന്നു. ലോകകപ്പില്‍ ശങ്കറിന്റെ ബൗളിങ് ഇന്ത്യക്ക് ഗുണം ചെയ്യും. അദ്ദേഹത്തെ പ്രകടനത്തെ കുറിച്ച് ആരും നെഗറ്റീവായി ചിന്തിക്കേണ്ടതില്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!