ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ദക്ഷിണാഫ്രിക്ക എ, അഭിഷേക് ഓപ്പണര്‍, ഇഷാന്‍ കിഷനും ടീമില്‍

Published : Nov 13, 2025, 01:42 PM IST
Tilak Varma

Synopsis

തിലക് വര്‍മയാണ് ടീമിനെ നയിക്കുന്നത്. ടി20 ഓപ്പണറായ അഭിഷേക് ശര്‍മയാണ് എ ടീമിന്‍റെ ഓപ്പണര്‍.

രാജ്കോട്ട്: ഇന്ത്യ എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക എ ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ ഏകദിനമാണ് ഇന്ന് രാജ്കോട്ടിലെ നിരഞ്ജന്‍ ഷാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഈ മാസം 30ന് തുടങ്ങുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യയുടെ സീനിയര്‍ ടീമില്‍ ഇടം പ്രതീക്ഷിക്കുന്ന യുവതാരങ്ങളെല്ലാം എ ടീമിനായി കളിക്കാനിറങ്ങുന്നുണ്ട്.

തിലക് വര്‍മയാണ് ടീമിനെ നയിക്കുന്നത്. ടി20 ഓപ്പണറായ അഭിഷേക് ശര്‍മയാണ് എ ടീമിന്‍റെ ഓപ്പണര്‍. അഭിഷേകിനൊപ്പം റുതുരാജ് ഗെയ്ക്‌വാദ്, റിയാന്‍ പരാഗ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ ഇന്ത്യൻ താരങ്ങളെല്ലാം എ ടീമിലുണ്ട്. നിഷാന്ത് സിന്ധുവും വിപ്രജ് നിഗമും മാത്രമാണ് ഇന്ത്യൻ ക്യാപ് അണിയാത്ത താരങ്ങളായി ടീമിലുള്ളത്.

മാര്‍ക്വസ് അക്കര്‍മാന്‍ നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കൂടുതലും പുതുമുഖങ്ങളാണുള്ളത്. ഇന്ത്യ എക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ തിളങ്ങിയ ജോര്‍ദാന്‍ ഹെര്‍മാന്‍, ടിയാന്‍ വാന്‍ വൂറന്‍, ഷെപ്പോ മൊറേക്കി എന്നിവരും ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ട്.

ദക്ഷിണാഫ്രിക്ക എ പ്ലേയിംഗ് ഇലവൻ: റിവാൾഡോ മൂൺസാമി, റൂബിൻ ഹെർമൻ, ജോർദാൻ ഹെർമൻ, മാർക്വെസ് അക്കർമാൻ (ക്യാപ്റ്റൻ), സിനതെംബ ക്വിഷൈൽ, ഡിയാൻ ഫോറസ്റ്റർ, ഡെലാനോ പോട്ട്‌ഗീറ്റർ, ജോൺ ഫോർച്യൂയിൻ, ടിയാൻ വാൻ വൂറൻ, ഷെപ്പോ മോറെക്കി, ഒട്ട്‌നീൽ ബാർട്ട്‌മാൻ.

ഇന്ത്യ എ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, റുതുരാജ് ഗെയ്‌ക്‌വാദ്, റിയാൻ പരാഗ്, തിലക് വർമ്മ(ക്യാപ്റ്റൻ), ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, നിശാന്ത് സിന്ധു, ഹർഷിത് റാണ, വിപ്രജ് നിഗം, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രഞ്ജി ട്രോഫി:139 റണ്‍സിന് പുറത്തായ കേരളത്തിനെതിരെ സെഞ്ചുറി കൂട്ടുകെട്ടുമായി ചണ്ഡി​ഗഢ്, ഒന്നാം ഇന്നിംഗ്സ് ലീഡ്
രോഹിത്തും കോലിയും പിന്നെ; ടി20 ലോകകപ്പിലെ ഇന്ത്യയുടെ ടോപ് സ്കോറർമാർ