വീണ്ടും ഡിവില്ലിയേഴ്‌സ് ഷോ, പാകിസ്ഥാനെതിരെ സെഞ്ചുറിയിലേക്ക്; ലെജന്‍ഡ്‌സ് ലീഗില്‍ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക്

Published : Aug 02, 2025, 11:57 PM ISTUpdated : Aug 02, 2025, 11:58 PM IST
AB de Villiers

Synopsis

ഹാഷിം ആംലയുടെ (18) വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

ബെര്‍മിംഗ്ഹാം: വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ പാകിസ്ഥാന്‍ ചാംപ്യന്‍സിനെതിരെ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക ചാംപ്യന്‍സിന് മികച്ച തുടക്കം. ബെര്‍മിംഗ്ഹാമില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 10 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 117 റണ്‍സെടുത്തിട്ടുണ്ട്. എബി ഡിവില്ലിയേഴ്‌സ് (83), ജീന്‍ പോള്‍ ഡുമിനി (8) എന്നിവരാണ് ക്രീസില്‍. ഹാഷിം ആംലയുടെ (18) വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. സയീദ് അജ്മലിനാണ് വിക്കറ്റ്. ഇനി ജയിക്കാന്‍ വേണ്ടത് 79 റണ്‍സ് മാത്രം.

നേരത്തെ, ബെര്‍മിംഗ്ഹാമില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്. 44 പന്തില്‍ 76 റണ്‍സ് അടിച്ചെടുത്ത ഷര്‍ജീല്‍ ഖാനാണ് പാകിസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഉമര്‍ അമിന്‍ 19 പന്തില്‍ പുറത്താവാതെ 36 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഹര്‍ദസ് വില്‍ജോന്‍, വെയ്ന്‍ പാര്‍നെല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മോശം തുടക്കമായിരുന്നു പാകിസ്ഥാന്. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ കമ്രാന്‍ അക്മലിന്റെ (2) വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി. തുടര്‍ന്നെത്തിയ മുഹമ്മദ് ഹഫീസിനും (17) തിളങ്ങാന്‍ സാധിച്ചില്ല. എന്നാല്‍ ഷര്‍ജീലിനൊപ്പം 40 റണ്‍ ചേര്‍ക്കാന്‍ ക്യാപ്റ്റന് സാധിച്ചു. രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഷര്‍ജീല്‍ ഒരറ്റത്ത് ആക്രമണം തുടര്‍ന്നു. ഷൊയ്ബ് മാലിക്കിനൊപ്പം 72 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് ഷര്‍ജീല്‍ മടങ്ങിയത്. 14-ാം ഓവറില്‍ താരം മടങ്ങുമ്പോള്‍ 44 പന്തുകള്‍ നേരിട്ടിരുന്നു. നാല് സിക്‌സിന്റേയും ഒമ്പത് ഫോറിന്റേയും അകമ്പടിയോടെയാണ് ഷര്‍ജീല്‍ 76 റണ്‍സ് അടിച്ചെടുത്തത്.

വൈകാതെ മാലിക്കും (20) മടങ്ങി. പിന്നീട് ഉമര്‍ - ആസിഫ് അലി (28) സഖ്യം പാകിസ്ഥാനെ 200നോട് അടുപ്പിച്ചു.ഇരുവരും 61 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ആസിഫ് അവസാന ഓവറില്‍ മടങ്ങി. ആമര്‍ യാമിന്‍ (2) പുറത്താവാതെ നിന്നു. ഉമര്‍ മൂന്ന് വീതം സിക്‌സും ഫോറും നേടി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

പാകിസ്ഥാന്‍: ഷര്‍ജീല്‍ ഖാന്‍, കമ്രാന്‍ അക്മല്‍ (ക്യാപ്റ്റന്‍), മുഹമ്മദ് ഹഫീസ് (ക്യാപ്റ്റന്‍), ആസിഫ് അലി, ഷോയിബ് മാലിക്, ഇമാദ് വസീം, ഉമര്‍ അമിന്‍, ആമര്‍ യാമിന്‍, സൊഹൈല്‍ തന്‍വീര്‍, റുമ്മന്‍ റയീസ്, സയീദ് അജ്മല്‍.

ദക്ഷിണാഫ്രിക്ക: ഹാഷിം അംല, ജെജെ സ്മട്ട്സ്, മോണ്‍ വാന്‍ വൈക്ക് (വിക്കറ്റ് കീപ്പര്‍), സാരെല്‍ എര്‍വീ, ജീന്‍-പോള്‍ ഡുമിനി, വെയ്ന്‍ പാര്‍നെല്‍, ഹാര്‍ഡസ് വില്‍ജോന്‍, ജാക്വസ് റുഡോള്‍ഫ്, ആരോണ്‍ ഫാംഗിസോ (ക്യാപ്റ്റന്‍), ഇമ്രാന്‍ താഹിര്‍, ഡുവാന്‍ ഒലിവിയര്‍.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം-ഝാര്‍ഖണ്ഡ് മത്സരം സമനിലയില്‍
അവസാന പന്തില്‍ ഏദന്റെ വക സിക്‌സ്! രാജസ്ഥാന്റെ 344 റണ്‍സ് വിജയലക്ഷ്യം മറികടന്ന് കേരളം