
റായ്പൂര്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഏകദിനങ്ങളില്‍ തുടര്‍ച്ചയായ ഇരുപതാം മത്സരത്തിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്. അതേസമയം, കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റങ്ങള്‍ വരുത്തി. ക്യാപ്റ്റനായി ടെംബാ ബാവുമ തിരിച്ചെത്തിയപ്പോള്‍ കേശവ് മഹാരാജും ലുങ്കി എൻഗിഡിയും ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി.
ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. വിശാഖപട്ടണത്തെ അവസാന മത്സരത്തിന് കാത്തു നിൽക്കാതെ റായ്പൂരിൽ തന്നെ പരമ്പര സ്വന്തമാക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, പരമ്പരയില്‍ പ്രതീക്ഷ നിലനിർത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. പ്രായത്തെ തോൽപിക്കുന്ന ബാറ്റിംഗ് മികവുള്ള വിരാട് കോലിയും രോഹിത് ശർമ്മയുമാണ് ഇന്നത്തെ മത്സരത്തിലും ശ്രദ്ധാകേന്ദ്രം. കോച്ച് ഗൗതം ഗംഭീറുമായി ഇടഞ്ഞ് നിൽക്കുന്ന ഇരുവരും ക്രീസിലുറച്ചാൽ സ്കോർ ബോർഡ് ഭദ്രമാവും.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവന്‍: ക്വിൻറൺ ഡി കോക്ക്, എയ്ഡൻ മാർക്രം, ടെംബ ബാവുമ(ക്യാപ്റ്റൻ), മാത്യു ബ്രീറ്റ്‌സ്‌കെ, ടോണി ഡി സോർസി, ഡെവാൾഡ് ബ്രെവിസ്, മാർക്കോ യാൻസെൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ലുങ്കി എൻഗിഡി.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ്മ, വിരാട് കോലി, റുതുരാജ് ഗെയ്‌ക്‌വാദ്, വാഷിംഗ്ടൺ സുന്ദർ, കെഎൽ രാഹുൽ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക