'ദയവു ചെയ്ത് അവർ രണ്ടുപേരെയും ടീമില്‍ നിന്നൊഴിവാക്കരുത്', ഗംഭീറിനോട് അപേക്ഷയുമായി ശ്രീശാന്ത്

Published : Dec 03, 2025, 11:43 AM IST
S Sreesanth may get a chance to play, will have to give test

Synopsis

ഇതിനിടെ 2027ലെ ഏകദിന ലോകകപ്പ് വരെ രോഹിത്തിനെയും വിരാട് കോലിയെയും ഇന്ത്യൻ ടീമില്‍ നിന്നൊഴിവാക്കരുതെന്ന് കോച്ച് ഗൗകം ഗംഭീറിനോട് അപേക്ഷിക്കുകയാണ് മുന്‍ ഇന്ത്യൻ താരമായ എസ് ശ്രീശാന്ത്.

കൊച്ചി: രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം നടക്കുന്ന ഏകദിന ലോകകപ്പിൽ വിരാട് കോലിക്കും രോഹിത് ശര്‍മക്കും ഇന്ത്യൻ ടീമില്‍ ഇടമുണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ച രണ്ട് പേരും നിലവില്‍ ഏകദിനങ്ങളില്‍ മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്. ഏകദിന ടീമിലേക്ക് പരിഗണിക്കാൻ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്നും ഇരുവരോടും ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ടതും വലിയ ചര്‍ച്ചയായിരുന്നു.

ഇതിനിടെ 2027ലെ ഏകദിന ലോകകപ്പ് വരെ രോഹിത്തിനെയും വിരാട് കോലിയെയും ഇന്ത്യൻ ടീമില്‍ നിന്നൊഴിവാക്കരുതെന്ന് കോച്ച് ഗൗകം ഗംഭീറിനോട് അപേക്ഷിക്കുകയാണ് മുന്‍ ഇന്ത്യൻ താരമായ എസ് ശ്രീശാന്ത്. ഏകദിന ക്രിക്കറ്റിലെ കോലിയുടെയും രോഹിത്തിന്‍രെയും റെക്കോര്‍ഡുകള്‍ അനുപമമാണെന്നും അവരെ ഒരു കാരണവശാലും ടീമില്‍ നിന്ന് ഒഴിവക്കരുതെന്നും ശ്രീശാന്ത് പറഞ്ഞു.

ഗൗതം ഭായ്, പരിശീലകനെന്ന നിലയില്‍ താങ്കള്‍ ആരെയും തടയരുത്. പ്രത്യേകിച്ച് രോഹിത്തിനെയും കോലിയെയും. കാരണം, ഏകദിന ക്രിക്കറ്റില്‍ അവരുടെ റെക്കോര്‍ഡ് അനുപമമാണ്. അവര്‍ കളിക്കാന്‍ ആഗ്രഹിക്കുന്നിടത്തോളം അവരെ കളിക്കാന്‍ അനുവദിക്കുക. കാരണം, ഇപ്പോഴുള്ള ഭൂരിഭാഗം കളിക്കാരെക്കാളും ആയിരം മടങ്ങ് മികച്ചവരാണ് അവര്‍. അതുകൊണ്ട് എനിക്ക് പറയാനുള്ളത് അത്രയും മഹാന്‍മാരായ താരങ്ങള്‍ ഇന്ത്യക്കായി കളിക്കുന്നതില്‍ നിന്ന് അവരെ തടയരുതെന്നാണ് ഗൗതം ഭായിയോട് എനിക്ക് പറയാനുള്ളത്-ശ്രീശാന്ത് പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളില്‍ കോലി പൂജ്യത്തിന് പുറത്തായപ്പോള്‍ കോലി വിരമിക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും മൂന്നാം മത്സരത്തില്‍ അപരാജിത അര്‍ധസെഞ്ചുറിയും ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തില്‍ സെഞ്ചുറിയും നേടി കോലി കരുത്തുകാട്ടി. ഓസ്ട്രലിയക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി നേടിയ രോഹിത് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സയ്യിദ് മുഷ്താഖ് അലി റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇഷാന്‍ കിഷൻ, സഞ്ജു സാംസണ്‍ 39-ാം സ്ഥാനത്ത്
വെളിച്ചക്കുറവ് വില്ലനായി, ഹൈദരാബാദിനെ വിറപ്പിച്ച് കേരളം, കൂച്ച് ബെഹാർ ട്രോഫിയിൽ വിജയം നഷ്ടമായത് തലനാരിഴയ്ക്ക്