ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, പവര്‍ പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടം; റാണയ്ക്ക് രണ്ട് വിക്കറ്റ്

Published : Dec 14, 2025, 07:42 PM IST
Arshdeep Singh

Synopsis

ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. പവര്‍ പ്ലേയില്‍ തന്നെ റീസ ഹെന്‍ഡ്രിക്‌സ്, ക്വിന്റണ്‍ ഡി കോക്ക്, ഡിവാള്‍ഡ് ബ്രേവിസ് എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. 

ധരംശാല: ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ധരംശാലയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ മൂന്നിന് 25 എന്ന നിലയിലാണ്. എയ്ഡന്‍ മാര്‍ക്രം (17), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (5) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി ഹര്‍ഷിത് റാണ രണ്ടും അര്‍ഷ്ദീപ് സിംഗ് ഒരു വിക്കറ്റും നേടി. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ജസ്പ്രിത് ബുമ്ര, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ കളിക്കുന്നില്ല. ഹര്‍ഷിത്, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തി. സഞ്ജു സാംസണ്‍ തുടര്‍ച്ചയായ മൂന്നാം ടി20 മത്സരത്തിലും അവസരം ലഭിച്ചില്ല. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും 1-1 ഒപ്പത്തിനൊപ്പമാണ്.

ഒന്നാം ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക റീസ ഹെന്‍ഡ്രിക്‌സിന്റെ (0) വിക്കറ്റ് നഷ്ടമായി. അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. രണ്ടാം ഓവറില്‍ ക്വിന്റണ്‍ ഡി കോക്കും (1) പുറത്തായി. ഇത്തവണ റാണ, ഡി കോക്കിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ നാലാം ഓവറില്‍ ഡിവാള്‍ഡ് ബ്രേവിസിന്റെ (2) വിക്കറ്റ് തെറിപ്പിച്ച് റാണ ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കി. ഇനി മാര്‍ക്രം-സ്റ്റബ്‌സ് സഖ്യത്തിലാണ് ടീമിന്റെ പ്രതീക്ഷ.

മത്സരത്തില്‍ ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റം വരുത്തി. ഡേവിഡ് മില്ലര്‍, ജോര്‍ജ് ലിന്‍ഡെ, ലുതോ സിംപാല എന്നിവര്‍ പുറത്തായി. കോര്‍ബിന്‍ ബോഷ്, ആന്റിച്ച് നോര്‍ജെ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവര്‍ തിരിച്ചെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ദക്ഷിണാഫ്രിക്ക: റീസ ഹെന്‍ഡ്രിക്സ്, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ഐഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഡിവാള്‍ഡ് േ്രബവിസ്, ട്രിസ്റ്റന്‍ സ്റ്റബ്സ്, ഡോണോവന്‍ ഫെരേര, മാര്‍ക്കോ ജാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, ആന്റിച്ച് നോര്‍ജെ, ലുങ്കി എന്‍ഗിഡി, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലോകകപ്പ് ആവേശത്തിനിടെ ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരക്ക് നാളെ തുടക്കം; മത്സരം കാണാനുള്ള വഴികള്‍, ഇന്ത്യൻ സമയം
ഒടുവില്‍ സഞ്ജു പുറത്തേക്ക്, കാത്തിരിപ്പിനൊടുവില്‍ വൈഭവിന് അരങ്ങേറ്റം; ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20ക്കുള്ള സാധ്യത ഇലവൻ