കൊൽക്കത്തക്കെതിരെ പുറത്തായതിന് പിന്നാലെ മോശം പെരുമാറ്റം, അഭിഷേക് ശര്‍മക്കെതിരെ അച്ചടക്ക നടപടി, വൻ പിഴ

Published : Apr 03, 2026, 09:53 AM IST
Abhishek Sharma

Synopsis

21 പന്തില്‍ 48 റണ്‍സടിച്ച അഭിഷേകിനെ ബ്ലെസിംഗ് മുസറബാബിനയുടെ പന്തില്‍ ബൗണ്ടറിയില്‍ വരുൺ ചക്രവർത്തി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ വമ്പൻ ജയത്തിന്‍റെ ആവേശത്തിനിടയിലും സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയ്ക്ക് തിരിച്ചടി. മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അഭിഷേകിന് ഐപിഎല്‍ അച്ചടക്ക സമിതി വൻ തുക പിഴ ചുമത്തി. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി നൽകേണ്ടത്. കൂടാതെ അഭിഷേകിന്‍റെ അക്കൗണ്ടിൽ ഒരു ഡിമെറിറ്റ് പോയിന്‍റും രേഖപ്പെടുത്തി. മത്സരത്തിനിടെ പ്രകോപനപരമായതോ അശ്ലീലമായതോ ആയ ഭാഷ ഉപയോഗിച്ചതിനാണ് നടപടി.

ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.3 പ്രകാരമുള്ള ലെവൽ-1 കുറ്റമാണ് അഭിഷേക് ചെയ്തതെന്ന് മാച്ച് റഫറി കണ്ടെത്തി. സ്റ്റേഡിയത്തിലെ കാണികൾക്കോ ടെലിവിഷൻ പ്രേക്ഷകർക്കോ കേൾക്കാവുന്ന രീതിയിൽ മോശം വാക്കുകൾ ഉപയോഗിക്കുന്നത് ഈ നിയമപ്രകാരം കുറ്റകരമാണ്. തന്‍റെ പുറത്താകലിൽ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് താരം നടത്തിയ ചില പരാമർശങ്ങളാണ് പിഴയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. അഭിഷേക് കുറ്റം സമ്മതിച്ചതായും മാച്ച് റഫറിയുടെ ശിക്ഷാ നടപടി അംഗീകരിച്ചതായും ഐപിഎൽ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

21 പന്തില്‍ 48 റണ്‍സടിച്ച അഭിഷേകിനെ ബ്ലെസിംഗ് മുസറബാബിനയുടെ പന്തില്‍ ബൗണ്ടറിയില്‍ വരുൺ ചക്രവർത്തി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. വരുണ്‍ ക്യാച്ച് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പന്ത് നിലത്ത് തട്ടിയിരുന്നോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും മൂന്നാം അമ്പയര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം ഔട്ട് വിധിച്ചു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചതാണ് അഭിഷേകിനെതിരായ അച്ചടക്ക നടപടിക്ക് കാരണമായത്.

അച്ചടക്ക നടപടി നേരിട്ടെങ്കിലും ബാറ്റിംഗിൽ തകർപ്പൻ പ്രകടനമാണ് അഭിഷേക് പുറത്തെടുത്തത്. ആർസിബിക്കെതിരായ ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയതിനുശേഷം ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് 21 പന്തിൽ നിന്ന് 48 റൺസ് അടിച്ചുകൂട്ടി. നാല് ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെട്ടതായിരുന്നു അഭിഷേകിന്‍റെ ഇന്നിംഗ്സ്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 226 റൺസെടുത്തപ്പോള്‍ അഭിഷേക്-ട്രാവിസ് ഹെഡ് സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 5.4 ഓവറില്‍ 82 റണ്‍സെടുത്ത് കൂറ്റൻ സ്കോറിന് അടിത്തറയിട്ടിരുന്നു. ഏപ്രിൽ 5-ന് ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരെയാണ് ഹൈദരാബാദിന്‍റെ അടുത്ത മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓറഞ്ച് ക്യാപ് യുവതാരത്തിന്, പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി അപ്രതീക്ഷിത താരം, പോയന്‍റ് പട്ടികയില്‍ രാജാക്കൻമാരായി രാജസ്ഥാൻ
ഈഡൻ കീഴടക്കി 'ഓറഞ്ച് ആർമി'; കൊൽക്കത്തയെ തകർത്തെറിഞ്ഞ് ഹൈദരാബാദിന് സീസണിലെ ആദ്യ ജയം