
കൊളംബൊ: ടി20 ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമിനെ ദസുന്‍ ഷനക നയിക്കും. നിരോഷന്‍ ഡിക്ക്‌വെല്ല, കുശാല്‍ മെന്‍ഡിസ്, ധനുഷ്‌ക ഗുണതിലക എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല. ഇംഗ്ലണ്ട് പര്യടനത്തിനിടെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതാണ് മൂവര്‍ക്കും വിനയായത്. വെറ്ററന്‍ താരങ്ങള്‍ എയ്ഞ്ചലോ മാത്യൂസ്, ലസിത് മലിംഗ എന്നിവര്‍ക്കും ടീമിലിടം നേടാനായില്ല.
പരിക്കിന് ശേഷം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുശാല്‍ പെരേര ടീമില്‍ തിരിച്ചെത്തി. ഇതോടെ മിനോദ് ഭാനുക പുറത്തായി. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയില്‍ നമീബിയക്കെതിരെയാണ് ശ്രീലങ്കയുടെ ആദ്യ മത്സരം. അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നിവര്‍ക്കെതിരേയും ശ്രീലങ്കയ്ക്ക് മത്സരങ്ങളുണ്ട്.
മഹീഷ് തീക്ഷണ, പ്രവീണ്‍ ജയവിക്രമ, വാനിഡു ഹസരങ്ക എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ജയവിക്രമ മാത്രമാണ് ടി20 മത്സരങ്ങള്‍ കളിക്കാത്ത ഏകതാരം. നുവാന്‍ പ്രദീപ്, ദുഷ്മന്ത ചമീര, ചാമിക കരുണരത്‌നെ എന്നിവര്‍ പേസര്‍മാരായും ടീമിനൊപ്പമുണ്ട്.
ശ്രീലങ്കന്‍ ടീം: ധനഞ്ജയ ഡി സില്‍വ, കുശല്‍ പെരേര, ദിനേഷ് ചാണ്ഡിമല്‍, അവിഷ്‌ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്‌സ, ചരിത് അസലങ്ക, വാനിഡു ഹസരങ്ക, കമിന്ദു മെന്‍ഡിസ്, ചാമിക കരുണാരത്‌നെ, നുവാന്‍ പ്രദീപ്, ദുഷ്മന്ത ചമീര, പ്രവീണ്‍ ജയവിക്രമ, ലാഹിരു മധുഷനക, മഹീഷ് തീക്ഷണ.
റിസര്‍വ് താരങ്ങള്‍: ലാഹിരു കുമാര, ബിനുര ഫെര്‍ണാണ്ടോ, അകില ധനഞ്ജയ, പുലിന തരംഗ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!