Asianet News MalayalamAsianet News Malayalam

നീഷമിനെതിരെ കൂറ്റന്‍ സിക്‌സ്; പിന്നാലെ ഫ്രീ ഹിറ്റ് വേണമെന്ന് അംപയറോട് സ്മിത്ത്- വൈറല്‍ വീഡിയോ

ഒരു സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്‌സ്. സിക്‌സ് കിവീസ് ഓള്‍റൗണ്ടര്‍ ജയിംസ് നീഷമിനെതിരെയായിരുന്നു സ്മിത്തിന്റെ സിക്‌സ്. സിക്‌സ് നേടിയതിന് ശേഷമുള്ള രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Watch video steven smith asks for free hit after he hit six against Neesham
Author
First Published Sep 11, 2022, 4:47 PM IST

ടൗണ്‍സ്‌വില്ലെ: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യില്‍ സ്റ്റീവന്‍ സ്മിത്തിന്റെ സെഞ്ചുറിയാണ് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയെ ഓസീസ് നിശ്ചിത ഓവറല്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സാണ് നേടിയത്. ഇതില്‍ 105 റണ്‍സും സ്മിത്തിന്റെ സംഭാവനയായിരുന്നു. മിച്ചല്‍ സാന്റനറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു സ്മിത്ത്.

ഒരു സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്‌സ്. സിക്‌സ് കിവീസ് ഓള്‍റൗണ്ടര്‍ ജയിംസ് നീഷമിനെതിരെയായിരുന്നു സ്മിത്തിന്റെ സിക്‌സ്. സിക്‌സ് നേടിയതിന് ശേഷമുള്ള രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സിക്‌സടിച്ച് പന്ത് നോബോള്‍ ആയിരുന്നെന്ന് അപ്പോള്‍ തന്നെ സ്മിത്ത് അംപയറോട് പറഞ്ഞു. അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ഫീല്‍ഡര്‍മാര്‍ സര്‍ക്കിളിന് പുറത്തുണ്ടായിരുന്നുവെന്നാണ് സ്മിത്ത് വാദിച്ചത്. 

അവര്‍ രണ്ടു പേരും ലോകകപ്പ് ടീമില്‍ ഉറപ്പായും ഉണ്ടാകും. പ്രവചനവുമായി ഉത്തപ്പ

അടുത്ത പന്ത് ഫ്രീ ഹിറ്റായിരിക്കണമെന്നും സ്മിത്ത് അംപയറോട് പറയുന്നുണ്ടായിരുന്നു. 11 മുതല്‍ 40 ഓവര്‍ നാല് ഫീല്‍ഡര്‍മാര്‍ മാത്രം സര്‍ക്കറിളിന് പുറത്തു പാടുള്ളുവെന്നാണ് നിയമം. പിന്നീട് അംപയര്‍ നോബോള്‍ വിളിക്കുകയും ഫ്രീഹിറ്റ് അനുവദിക്കുകയും ചെയ്തു. വീഡിയോ കാണാം...

സ്മിത്തിന് പുറമെ മര്‍നസ് ലബുഷെയന്‍ (52), അലക്‌സ് ക്യാരി (43 പന്തില്‍ പുറത്താവാതെ 42) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ജോഷ് ഇഗ്ലിസ് (10), ആരോണ്‍ ഫിഞ്ച് (5), ഗ്ലെന്‍ മാക്‌സ്‌വെല്‍ (14) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കാമറോണ്‍ ഗ്രീന്‍ (25) പുറത്താവാതെ നിന്നു.

ട്രന്റ് ബോള്‍ട്ട് കിവീസിനായ രണ്ട് വിക്കറ്റ് വീഴ്ത്തി. ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 36 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 എന്ന നിലയിലാണ്. ഗ്ലെന്‍ ഫിലിപ് (23), നീഷം (35) എന്നിവരാണ് ക്രീസില്‍.

വിടവാങ്ങല്‍ മത്സരത്തിലും നിരാശപ്പെടുത്തി ഫിഞ്ച്, ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി കിവീസ് താരങ്ങള്‍

ഫിന്‍ അലന്‍ (35), ഡെവോണ്‍ കോണ്‍വെ (21), കെയ്ന്‍ വില്യംസണ്‍ (27), ടോം ലാഥം (10), ഡാരില്‍ മിച്ചല്‍ (16) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 

Follow Us:
Download App:
  • android
  • ios